‘വേ ഫോര്‍വേഡ് 2021’ മാസ്റ്റര്‍ ക്‌ളാസ് 12ന്

ദുബൈ: കോവിഡ് 19 മഹാമാരിയുടെ സമ്മര്‍ദത്തിനും ഉത്കണ്ഠക്കും പ്രായോഗിക മാര്‍ഗങ്ങളും പരിഹാരങ്ങളും നിര്‍ദേശിക്കുന്ന ശ്രീ ശ്രീ രവിശങ്കറിന്റെ വ്യക്തിത്വ വികസന പരിപാടി ആര്‍ട് ഓഫ് ലിവിംഗ് ഓണ്‍ലൈനില്‍ ഫെബ്രുവരി 12ന് വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 7 വരെ (ജിഎസ്ടി) സംഘടിപ്പിക്കുന്നു. മിഡില്‍ ഈസ്റ്റ് മേഖലക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ഒരു കുടുംബത്തിന് 50 ഡോളര്‍ (വാറ്റ് ഉള്‍പ്പെടെ) ആണ് രജിസ്‌ട്രേഷന്‍ ഫീ. വേേു://ശേി്യ.രര/ാരംഴ2 എന്ന ലിങ്ക് വഴിയും രജിസ്റ്റര്‍ ചെയ്യാം.
പങ്കെടുക്കാന്‍ ഒരു കുടുംബത്തിന് വാറ്റ് ഉള്‍പ്പെടെ 50 ഡോളര്‍ ആണ് രജിസ്‌ട്രേഷന്‍ ഫീ. http://tiny.cc/mcwg2 എന്ന ലിങ്ക് വഴിയും രജിസ്റ്റര്‍
ചെയ്യാം. ടോള്‍ ഫ്രീ: 800AOL@artoflivingme.org/800AOL.
ഇംഗ്‌ളീഷ് ഭാഷയില്‍ നടത്തുന്ന പരിപാടിയുടെ തത്സമയ അറബി വിവര്‍ത്തനം ലഭ്യമാകും.