കോവിഡ് 19 വാക്‌സിനേഷന്‍: ഡബ്‌ള്യുഎംസി ശില്‍പശാല സംഘടിപ്പിച്ചു

ദുബൈ: ‘ജനിതക മാറ്റം വന്ന കോവിഡ് 19 വൈറസും പ്രതിരോധ കുത്തിവെപ്പും’ എന്ന വിഷയത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്‌ള്യുഎംസി) മിഡില്‍ ഈസ്റ്റ് റീജ്യണ്‍ ശില്‍പശാല സംഘടിപ്പിച്ചു. പ്രസിഡന്റ് ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി സന്തോഷ് കേട്ടേത്ത് സ്വാഗതം ആശംസിച്ചു. ലണ്ടനിലെ ഡോ. ജോണ്‍സ് കുര്യന്‍, യുഎഇയിലെ ഡോ. റെജി. കെ.ജേക്കബ് എന്നിവര്‍ പ്രസ്തുത വിഷയത്തില്‍ വിശദമായ ക്‌ളാസെടുത്തു. പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പട്ട് നിരവധി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് ഡോ. ജോണ്‍സ് കുര്യന്‍ പറഞ്ഞു. യോഗത്തില്‍ പങ്കെടുത്തവരുടെ എല്ലാ സംശയങ്ങള്‍ക്കും ഡോക്ടര്‍മാര്‍ കൃത്യമായ മറുപടി പറഞ്ഞു. എകെഎംഒജി പ്രസിഡന്റ് ഡോ. ജോര്‍ജ് ജേക്കബ് ജാഗ്രത പാലിക്കാനാവശ്യപ്പെട്ടു.
ഡബ്‌ള്യുഎംസി ഗ്‌ളോബല്‍ പ്രസിഡന്റ് ജോണി കുരുവിള, മിഡില്‍ ഈസ്റ്റ് റീജ്യന്‍ ചെയര്‍മാന്‍ ടി.കെ വിജയന്‍ ആശംസ നേര്‍ന്നു
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറിലേറെ പേര്‍ പങ്കെടുത്തു.
ദുബൈ പ്രോവിന്‍സ് വിമന്‍സ് ഫോറം പ്രസിഡന്റ് ആശ ചാള്‍സ് പരിപാടിയുടെ അവതാരകയായിരുന്നു. ട്രഷറര്‍ രാജീവ് കുമാര്‍ നന്ദി പറഞ്ഞു. വിഷയത്തിന്റെ പ്രാധാന്യവും പ്രസക്തിയും കൊണ്ട് പരിപാടി ശ്രദ്ധേയമായെന്ന് വൈസ് ചെയര്‍മാന്‍ ഷാബു സുല്‍ത്താന്‍ അറിയിച്ചു.
———–