കെഎംസിസിയെ അപകീര്‍ത്തിപ്പെടുത്തല്‍: 10 ലക്ഷം നഷ്ടപരിഹാരമാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ്

തിരൂര്‍: തിരൂര്‍ മുനിസിപ്പാലിറ്റിയിലെ ഏഴൂരില്‍ കെഎംസിസിയെ അപകീര്‍ത്തിപ്പെടുത്തി ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി സ്ഥാപിച്ച ഫ്‌ളെക്‌സ് ബോര്‍ഡ് ഉപയോഗിച്ച് കെഎംസിസിയെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റിക്കെതിരെ നിയമ നടപടികളുമായി കെഎംസിസി മുനിസിപ്പല്‍ കമ്മിറ്റി രംഗത്ത്. കെഎംസിസി തിരൂര്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അഫ്‌സല്‍.ടി.ഇ അഡ്വ. മുഹമ്മദ് മുസമ്മില്‍ എ.കെ മുഖാന്തിരമാണ് വക്കീല്‍ നോട്ടീസ് അയച്ചത്. പൊതുജന മധ്യത്തില്‍ മാപ്പ് പറയാനും 10 ലക്ഷം രൂപയും ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.