അജ്മാന്‍ ഇന്‍കാസ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

അജ്മാന്‍: ഇന്‍കാസ് അജ്മാന്‍ യൂണിറ്റും ജബല്‍ സിന മെഡിക്കല്‍ സെന്ററും സംയുക്തമായി അജ്മാനില്‍ ഒരു മാസം നീളുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിന് തുടക്കം കുറിച്ചു. കെ.എസ് ബ്രിഗേഡ് ചെയര്‍മാന്‍ അജിത് ഉദ്ഘാടനം ചെയ്തു. കെ.എസ് ഉദയഭാനു അധ്യക്ഷനായിരുന്നു. രഞ്ജിത് ഗുരുവായൂര്‍, അഡ്വ. സന്തോഷ് നായര്‍, ഹരിലാല്‍ ആശംസ നേര്‍ന്നു. ഇന്‍കാസിന്റെ ഉപഹാരം ഡോ. അബ്ദുല്‍ ഗഫൂറിന് കെ.എസ് ഉദയഭാനു നല്‍കി. രക്ഷാധികാരി ജഗദീഷ് കൊച്ചിക്കല്‍ ഉദ്ഘാടകനെ പൊന്നാട അണിയിച്ചു. കോവിഡ് 19 പ്രൊട്ടോകോള്‍ പ്രകാരം നടന്ന യോഗത്തില്‍ മുഹമ്മദ് ഷാഫി സ്വാഗതവും ഷംസുദ്ദീന്‍ ചെറുവത്തൂര്‍ നന്ദിയും പറഞ്ഞു.