നിസാര്‍ അലിയുടെ വിയോഗത്തില്‍ അക്കാഫ് അനുശോചിച്ചു

നിസാര്‍ അലിയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ അക്കാഫ് ആഭിമുഖ്യത്തില്‍ സൂമില്‍ നടന്ന യോഗം

ദുബൈ: ഓള്‍ കേരള കോളജസ് അലൂംനി ഫോറം (അക്കാഫ്) മുന്നണി പോരാളിയും കൊല്ലം ടികെഎം കോളജ്, ക്രിസ്ത്യന്‍ കോളജ് ചെങ്ങന്നൂര്‍ എന്നിവയുടെ പൂര്‍വ വിദ്യാര്‍ത്ഥിയുമായിരുന്ന നിസാര്‍ അലിയുടെ വിയോഗത്തില്‍ അക്കാഫ് ആഭിമുഖ്യത്തില്‍ അനുശോചന സമ്മേളനം സൂമില്‍ നടത്തി. ചിരിച്ച മുഖവുമായി നന്മയുടെ പാതയിലൂടെ നയിക്കാന്‍ അദ്ദേഹം എന്നും മുന്‍പന്തിയിലുണ്ടായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു. അക്കാഫിന്റെ മികവുകള്‍ കാഴ്ച വെക്കാന്‍ സംഘടനക്ക് നഷ്ടപ്പെട്ട യുവത്വം നിസാര്‍ അലിയുടെ നിര്യാണത്തിലൂടെ കടന്നു പോയിരിക്കുന്നുവെന്ന് അക്കാഫ് പ്രസിഡന്റ് ചാള്‍സ് പോള്‍ പറഞ്ഞു. ജന.സെക്രട്ടറി വി.എസ് ബിജു കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ മുഖ്യ രക്ഷാധികാരി ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്, ചീഫ് കോഓര്‍ഡിനേറ്റര്‍ അനൂപ് അനില്‍ ദേവന്‍, വൈസ് ചെയര്‍മാന്‍ അഡ്വ. ബക്കര്‍ അലി, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിഖ്, മനോജ് കെ.വി, ജൂഡിന്‍ ഫെര്‍ണാണ്ടസ്, അക്കാഫ് വനിതാ വിഭാഗം ചെയര്‍ പേഴ്‌സണ്‍ റാണി സുധീര്‍, പ്രസിഡന്റ് അന്നു പ്രമോദ്, സെക്രട്ടറി വിദ്യ പുതുശ്ശേരി, കണ്‍വീനര്‍ കോശി ഇടിക്കുള, മീഡിയ കോര്‍ഡിനേറ്റര്‍ ഷാബു സുല്‍ത്താന്‍, ഉമര്‍ ഫാറൂഖ്, രാജീവ് പിള്ള, മഷും ഷാ, സി.എ ബിജു, സത്താര്‍, സുധീര്‍, റിവ, രാജു തേവര്‍മഠം, റോജിന്‍ പൈനുംമൂട്, ഫിറോസ് എന്നിവരും, ടികെഎം അലൂംനി പ്രസിഡന്റ് അനീഷ് സമദ്, ക്രിസ്ത്യന്‍ കോളജ് ചെങ്ങന്നൂരിനെ പ്രതിനിധീകരിച്ച് ജേക്കബ് ഈപ്പന്‍, സുരേഷ്.ജി നായര്‍, തോമസ് ജോര്‍ജ് എന്നിവരും സംസാരിച്ചു.