അക്കാഫ് സ്ഥാപക പ്രസിഡന്റ് ജി.നടരാജനെ അനുസ്മരിച്ചു

32

ദുബൈ: അക്കാഫിന്റെ സ്ഥാപക പ്രസിഡന്റ് ജി.നടരാജന്റെ നിര്യാണത്തില്‍ അക്കാഫ് ആഭിമുഖ്യത്തില്‍ അനുശോചിച്ചു. ഇന്ന് 2 മണിക്ക് സൂം വഴി ചേര്‍ന്ന അനുശോചന യോഗത്തില്‍ 200ലധികം പേര്‍ പങ്കെടുത്തു. അക്കാഫിനെ പടുത്തുയര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം പുതുതലമുറക്ക് വഴികാട്ടിയാണെന്ന് അക്കാഫ് മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ മുഖ്യ രക്ഷാധികാരിയുമായ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ക്രിയാത്മക സമീപനം വിവിധ സംഘടനകള്‍ക്ക് ഇന്നും പ്രചോദനമായി നിലനില്‍ക്കുന്നുവെന്ന് യോഗം അനുസ്മരിച്ചു. അക്കാഫ് മുന്‍ പ്രസിഡന്റ് സാജന്‍ മാത്യു, മുന്‍ പ്രസിഡന്റും ഇപ്പോഴത്തെ ചെയര്‍മാനുമായ ഷാഹുല്‍ ഹമീദ്, പ്രസിഡന്റ് ചാള്‍സ് പോള്‍, സെക്രട്ടറി വി.എസ് ബിജു കുമാര്‍, ചീഫ് കോഓര്‍ഡിനേറ്റര്‍ അനൂപ് അനില്‍ ദേവന്‍, വൈസ് ചെയര്‍മാന്‍ ബക്കര്‍ അലി, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിഖ്, ജന.കണ്‍വീനര്‍ കോശി ഇടിക്കുള, മീഡിയ കോഓര്‍ഡിനേറ്റര്‍ ഷാബു സുല്‍ത്താന്‍, ഉമര്‍ ഫാറൂഖ്, സ്‌നാകോസ് രക്ഷാധികാരി സ്റ്റേജ് കലാം, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ റാണി സുധീര്‍, പ്രസിഡന്റ് അന്നു പ്രമോദ്, സെക്രട്ടറി വിദ്യ പുതുശ്ശേരി തുടങ്ങിയവര്‍ അനുസ്മരിച്ച് പ്രസംഗിച്ചു.