5 മില്യന്‍ സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പുകളുമായി ബിറ്റ്‌സ് പിലാനി ദുബൈ

പ്രവേശനം സെപ്തംബര്‍ 2021ന് ആരംഭിക്കും.  ഉന്നത മെറ്റിറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനിലും മറ്റു ഫീ ഇനത്തിലും 75 ശതമാനം വരെ സ്‌കോളര്‍ഷിപ്. പ്രവേശനം തേടുന്ന 80 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരം 

ദുബൈ: വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും അവരെ പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിട്ട് യുഎഇയിലെ മുന്‍നിര എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടായ ബിറ്റ്‌സ് പിലാനി ദുബൈ സ്‌കോളര്‍ഷിപ് പ്രഖ്യാപിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2021-2022 അക്കാദമിക് വര്‍ഷത്തെ വിവിധ പ്രോഗ്രാമുകളിലേക്ക് എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5 മില്യന്‍ ദിര്‍ഹമിന്റെ മെറിറ്റ് സ്‌കോളര്‍ഷിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാനിലെ പിലാനിയിലുള്ള രാജ്യാന്തര പ്രശസ്തമായ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സി(ബിറ്റ്‌സ്)ന്റെ ശാഖയാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ട്. മധ്യപൂര്‍വ-ഉത്തരദേശ (മെനാ) മേഖലയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഹബ്ബുകളിലൊന്നായ ദുബൈ ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയിലാണ് ഏറ്റവും വലിയ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ ഓഫര്‍ ചെയ്യുന്ന ഈ ബ്രാഞ്ച് പ്രവര്‍ത്തിച്ചു വരുന്നത്.
ക്യുഎസ് ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിംഗ്‌സ് 2021ലെ 200 ടോപ് യൂണിവേഴ്‌സിറ്റികളില്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ബിറ്റ്‌സ് പിലാനി. യുജിസിയുടെയും വിദ്യാഭ്യാസ മരന്താലയത്തിന്റെയും ‘ഇന്‍സ്റ്റിറ്റിയൂടട് ഓഫ് എമിനെന്‍സ്’ ആണ് 2000ത്തില്‍ ദുബൈയില്‍ സ്ഥാപിച്ച ബിറ്റ്‌സ് പിലാനി.

പ്രൊഫ. ആര്‍.എന്‍ സാഹ

സ്ഥാപിതമായത് മുതല്‍ ഏറ്റവുമേറെ പ്രിയപ്പെട്ട എഞ്ചിനീയറിംഗ് യൂണിവേഴ്‌സിറ്റികളിലൊന്നുമാണിത്. സ്‌കോളര്‍ഷിപ്പുകള്‍ വിവിധ കാറ്റഗറികളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. ബാചിലര്‍, മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകളുണ്ട്. വിവിധ സംസ്ഥാന-ദേശീയ-രാജ്യാന്തര ബോര്‍ഡുകളില്‍ 12-ാം തരം പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ അവസരമുണ്ട്. എല്ലാ വിഷയങ്ങളിലും മൊത്തത്തില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 10 മുതല്‍ 40 ശതമാനം വരെയാണ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുക. ഏറ്റവും ഉയര്‍ന്ന പൊസിഷന്‍ നേടിയവര്‍ക്ക് ആദ്യ വര്‍ഷ ട്യൂഷന്‍ ഫീയുടെ 50 ശതമാനമാണ് സ്‌കോളര്‍ഷിപ് ലഭിക്കുക. ഇതിനു പുറമെ, ബിറ്റ്‌സാറ്റ് 2021ലെ വിദ്യാര്‍ത്ഥികള്‍ ക്ക് 200 മാര്‍ക്കോ അതിനു മുകളിലോ ഉണ്ടെങ്കില്‍, അതത് ബിറ്റ്‌സാറ്റ് സ്‌കോറിനെ ആശ്രയിച്ച് ആദ്യ വര്‍ഷ ട്യൂഷന്‍ ഫീയുടെ 25 മുതല്‍ 75 ശതമാനം വരെയുള്ള മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്. ഇന്ത്യയിലെ ബിറ്റ്‌സ് പിലാനി കാമ്പസുകള്‍ക്കായുള്ള പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ ടെസ്റ്റാണ് ബിറ്റ്‌സാറ്റ്. ”പ്രത്യേകമായ രീതിയിലാണ് ഞങ്ങള്‍ സ്‌കോളര്‍ഷിപ്പുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അതനുസരിച്ച്, വിദ്യാര്‍ത്ഥികളിലെ 80 ശതമാനത്തിന് ഏറ്റവും കുറഞ്ഞത് ആദ്യ വര്‍ഷ പഠനത്തിനുള്ള മെറിറ്റ് സ്‌കോളര്‍ഷിപ് ലഭിക്കുന്നതാണ്” -ബിറ്റ്‌സ് പിലാനി ദുബൈ കാമ്പസ് ഡയറക്ടര്‍ പ്രൊഫ. ആര്‍.എന്‍ സാഹ പറഞ്ഞു. ബോര്‍ഡ് പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടാനാവാത്ത വിദ്യാര്‍ത്ഥിക്ക് പോലും ബിറ്റ്‌സ് പിലാനി ദുബൈ കാമ്പസ് സ്‌കോളര്‍ഷിപ് വഴി പ്രീ ബോര്‍ഡ് ഇന്റര്‍നാഷണല്‍ സ്‌കോളര്‍ഷിപ് പരീക്ഷക്ക് നല്ല റാങ്ക് നേടാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.