കുവൈത്തില്‍ കോവിഡ് രൂക്ഷം; മുഴുവന്‍ ഇന്ത്യക്കാരും വാക്‌സിനെടുക്കണം: അംബാസഡര്‍

36
കോവിഡ് 19 വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് എംബസി സംഘടിപ്പിച്ച വെര്‍ച്വല്‍ ഓപണ്‍ ഹൗസില്‍ അംബാസഡര്‍ സിബി ജോര്‍ജ് സംസാരിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് 19 വ്യാപനം ആശങ്കാജനകമായി തുടരുന്ന സാഹചര്യത്തില്‍ മുഴുവന്‍ ഇന്ത്യക്കാരും ജാഗ്രത പാലിക്കണമെന്നും വാക്‌സിനേഷന് വേണ്ടി ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ആഹ്വാനം ചെയ്തു. കോവിഡ് 19 വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എംബസി സംഘടിപ്പിച്ച വെര്‍ച്വല്‍ ഓപണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ ഇന്ത്യക്കാരും കുവൈത്ത് സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ഒരേയൊരു മാര്‍ഗം വാക്‌സിന്‍ എടുക്കുക എന്നത് മാത്രമാണെന്ന് കഴിഞ്ഞ ദിവസം നടന്ന ഓപണ്‍ ഹൗസിന്റെ പ്രധാന ആശയമായ കോവിഡ് 19 വാക്‌സിന്‍ സംബന്ധിച്ച് വിശദീകരിച്ചു കൊണ്ട് അദ്ദേഹം ഓര്‍മിപ്പിച്ചു.