കോവിഡ് 19 വാക്‌സിന്‍ വിതരണം; മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി ആസ്റ്റര്‍ മിംസ്

കോഴിക്കോട്: കോവിഡ് 19 വാക്‌സിന്‍ വിതരണം കൂടുതല്‍ ജനകീയവും ഉപകാരപ്രദവുമാവാനുള്ള ഇടപെടലുകള്‍ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ തുടക്കം കുറിച്ചു. നിലവില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് എല്ലാ കേന്ദ്രങ്ങളിലും കോവിഡ് 19 വാക്‌സിന്‍ വിതരണം നടത്തുന്നത്. ഇത് ജോലിക്ക് പോകുന്നവര്‍ക്കും മറ്റ് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല, ഒരേ സമയത്ത് രാജ്യത്തുടനീളം ആളുകള്‍ വെബ്‌സൈറ്റിനെ ആശ്രയിക്കുന്നതിനാല്‍ വെബ്‌സൈറ്റ് സംവിധാനത്തില്‍ ട്രാഫിക് അധികമാകുന്നത് മൂലമുള്ള ബുദ്ധിമുട്ടുകളും വലുതാണ്. ഈ സാഹചര്യത്തിന് പരിഹാരമേകാന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിലെ വാക്‌സിന്‍ വിതരണ സമയം രാവിലെ 9 മുതല്‍ രാത്രി 9 വരെയായാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്.
ഇതിന് പുറമെ, ഓണ്‍ലൈനായി അപേക്ഷിച്ച് രജിസ്‌ട്രേഷന്‍ കരസ്ഥമാക്കാന്‍ പല തലത്തിലുള്ള ബുദ്ധിമുട്ടുകളും ആളുകള്‍ അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ചും, ഇന്റര്‍നെറ്റിലും മറ്റും അറിവ് കുറവുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍, ഓണ്‍ലൈന്‍ ബുക്കിംഗിനോടൊപ്പം തന്നെ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ആസ്റ്റര്‍ മിംസില്‍ ഏര്‍പ്പെടുത്തുകയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് നേരിട്ട് ഫോണ്‍ വഴി ബുക്ക് ചെയ്ത ശേഷം കോവിഡ് 19 വാക്‌സിനുള്ള തീയതിയും സമയവും തീരുമാനിക്കാവുന്നതാണ്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് കോവിഡ് 19 വാക്‌സിനുമായി ബന്ധപ്പെട്ട് ഇത്തരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തപ്പെട്ടിരിക്കുന്നത്.
കോവിഡ് 19 ബാധിച്ച് ഭേദമായവര്‍ക്ക് കോവിഡാനന്തര അസുഖ ലക്ഷണങ്ങളുണ്ടെങ്കില്‍ അവര്‍ക്ക് വീട്ടില്‍ സന്ദര്‍ശിച്ച് ചികിത്സ നല്‍കാനുള്ള സൗകര്യങ്ങളും ആസ്റ്റര്‍ മിംസില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, രണ്ടാം ഘട്ട കോവിഡ് 19 വാക്‌സിനേഷനും പൂര്‍ത്തീകരിച്ചവരില്‍ ആന്റിബോഡി പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനാ സംവിധാനവും ലഭ്യമാണ്. ഇതിനെല്ലാം പുറമെ, ആസ്റ്റര്‍ മിംസില്‍ നിന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് നിരവധി ചികിത്സാ പരിശോധനാ ആനുകൂല്യങ്ങള്‍ ഉറപ്പ് വരുത്തുന്ന പ്രിവിലേജ് കാര്‍ഡും ലഭ്യമാണ്.
ബുക്കിംഗിന് വിളിക്കാം: 9605003006.