ക്രിയേറ്റീവ് എക്‌സ്പ്രഷന്‍സ് 2021: ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ജേതാക്കള്‍

21

ഷാര്‍ജ: യുഎഇയിലെ മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കായി അബുദാബി ഷൈനിംഗ് സ്റ്റാര്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സംഘടിപ്പിച്ച ‘ക്രിയേറ്റീവ് എക്‌സ്പ്രഷന്‍സ് 2021’ കലാ മല്‍സരങ്ങളില്‍ ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ജേതാക്കളായി.


ജോഷ്വാ ഡാനിയല്‍ മണികണ്ഠന്‍

അബ്ദുല്‍ സാമി മുഹമ്മദ്

ഐദിന്‍ മുഹമ്മദ്

കാറ്റഗറി-3 പെയിന്റിംഗ് മല്‍സരത്തില്‍ ജോഷ്വാ ഡാനിയല്‍ മണികണ്ഠന്‍ ആണ് ഒന്നാം സമ്മാനം നേടിയത്. കാറ്റഗറി-2 ചിത്ര രചനാ മല്‍സരത്തില്‍ അബ്ദുല്‍ സാമി മുഹമ്മദ് രണ്ടാം സമ്മാനവും, കാറ്റഗറി-1 കൈയെഴുത്ത് വിഭാഗത്തില്‍ ഐദിന്‍ മുഹമ്മദും സമ്മാനാര്‍ഹരായി. ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ വെല്‍നസ് ഡിപാര്‍ട്‌മെന്റും ആര്‍ട് ഡിപാര്‍ട്‌മെന്റും സംയുക്തമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ഒരുക്കിയത്. ജേതാക്കളായ വിദ്യാര്‍ത്ഥികെളെയും യത്‌നിച്ച അധ്യാപകരെയും പെയ്‌സ് ഗ്രൂപ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി, സയറക്ടര്‍മാരായ അസീഫ് മുഹമ്മദ്, സല്‍മാന്‍ ഇബ്രാഹിം, പ്രിന്‍സിപ്പല്‍ ഡോ. മജ്ഞു റെജി തുടങ്ങിയവര്‍ അഭിനന്ദിച്ചു.