കുവൈത്തില്‍ വീണ്ടും കര്‍ഫ്യൂ: വൈകുന്നേരം 5 മുതല്‍ പുലര്‍ച്ചെ 5 വരെ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്ക് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനം. വൈകുന്നേരം അഞ്ചു മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ നടപ്പാക്കുക. കോവിഡ് 19 കേസുകള്‍ വന്‍ തോതില്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി.