ശൈഖ് ഹംദാന്‍ യുഎഇ സമ്പദ് വ്യവസ്ഥക്ക് മികച്ച അടിത്തറ പാകി: ഡോ. ആസാദ് മൂപ്പന്‍

ദുബൈ: ദുബൈ ഉപ ഭരണാധികാരിയും യുഎഇ ധന, വ്യവസായ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വിയോഗത്തില്‍ അതീവ ദു:ഖനും അനുശോചനവും രേഖപ്പെടുത്തുന്നതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍
അഭിപ്രായപ്പെട്ടു. യുഎഇയുടെ ആദ്യ ധനകാര്യ, വ്യവസായ മന്ത്രി എന്ന നിലയില്‍ രാജ്യത്തിന്റെ ഭാവിയെ ശോഭനമാക്കി, സാമ്പത്തിക രംഗത്തെ മികവോടെ കെട്ടിപ്പടുക്കാന്‍ സമ്പദ് വ്യവസ്ഥക്ക് മികച്ച അടിത്തറ പാകുന്നതില്‍ നിര്‍ണായക പങ്കാണ് ശൈഖ് ഹംദാന്‍ വഹിച്ചിട്ടുളളത്. ഈ വിയോഗത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. രാജകുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും എമിറേറ്റ്‌സ് ഭരണാധികാരികള്‍ക്കും യുഎഇ ഗവണ്‍മെന്റിനും ജനങ്ങള്‍ക്കുമൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നു. മഹാനായ നേതാവിന്റെ പാരമ്പര്യം എന്നും ഓര്‍മിക്കപ്പെടും. ദൈവം അദ്ദേഹത്തിന്റെ ആത്മാവിനെ അനുഗ്രഹിക്കട്ടെയെന്നും ഡോ. ആസാദ് പ്രാര്‍ത്ഥിച്ചു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍