ശൈഖ് ഹംദാന്റെ നിര്യാണത്തില്‍ ദുബൈ കെഎംസിസി അനുശോചിച്ചു

ദുബൈ: ദുബൈ ഉപ ഭരണാധികാരിയും യുഎഇ ധനമന്ത്രിയുമായിരുന്ന ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്യാണത്തില്‍ ദുബൈ കെഎംസിസി അനുശോചിച്ചു. യുഎഇയുടെ സാമ്പത്തിക നയരൂപീകരണത്തിലും വികസന മുന്നേറ്റത്തിലും അനിഷേധ്യമായ പങ്കാണ് അദ്ദേഹം വഹിച്ചതെന്ന് അനുശോചന കുറിപ്പില്‍ ദുബൈ കെഎംസിസി നേതാക്കള്‍ അനുസ്മരിച്ചു. ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, സംസ്ഥാന ഭാരവാഹികളായ റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, ആര്‍.ശുക്കൂര്‍, എം.എ മുഹമ്മദ് കുഞ്ഞി, ബക്കര്‍ ഹാജി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ഇസ്മാഈല്‍ അരൂക്കുറ്റി, ഫാറൂഖ് പട്ടിക്കര, മജീദ് മടക്കിമല, മൊയ്തു.ഒ, നിസാമുദ്ദീന്‍ കൊല്ലം, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.