സര്‍ക്കാര്‍ വഞ്ചനക്കെതിരെ ജനം വിധിയെഴുതും: എം.പി വിന്‍സെന്റ്

ഇന്‍കാസ്, ഒഐസിസി തൃശൂര്‍ ജില്ലാ ജിസിസി നേതൃസംഗമത്തില്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് എം.പി വിന്‍സെന്റ് സംസാരിക്കുന്നു

ദുബൈ: നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ ജനവഞ്ചനക്കെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് എം.പി വിന്‍സെന്റ്. കടല്‍ക്കൊള്ളയും പരസ്യ ധൂര്‍ത്തും പ്രവാസി സമൂഹത്തോട് ചെയ്ത അനീതിയുമൊന്നും പൊതുസമൂഹം മറക്കില്ല. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം യുഡിഎഫ് നേടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ജിസിസിയിലെ ഇന്‍കാസ്, ഒഐസിസി തൃശൂര്‍ ജില്ലാ നേതൃസംഗമത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍കാസ് യുഎഇ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്‍.പി രാമചന്ദ്രന്‍ സംഗമം നിയന്ത്രിച്ചു. ഡിസിസി ജന.സെക്രട്ടറി രവി ജോസ് താണിക്കല്‍, കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സജി പോള്‍ മാടശ്ശേരി, തൃശൂര്‍ ഡിസിസി ഐടി സെല്‍ കോഓര്‍ഡിനേറ്റര്‍ വിജയ് ഹരി, ഇന്‍കാസ് യുഎഇ ആക്ടിംഗ് പ്രസിഡന്റ് ടി.എ രവീന്ദ്രന്‍, യുഎഇയില്‍ നിന്നുള്ള ഇന്‍കാസ് ഭാരവാഹികളായ സലിം ചിറക്കല്‍, ചന്ദ്രപ്രകാശ് ഇടമന, സതീഷ് കുമാര്‍, കെ.എച്ച് താഹിര്‍, ബി.പവിത്രന്‍, കെ.എം മനാഫ്, ഫൈസല്‍ തഹാനി, റിയാസ് ചെന്ത്രാപ്പിന്നി, ഫിറോസ് മുഹമ്മദലി, നാസിര്‍, സെബി, ഹസന്‍ വടക്കേക്കാട്, ഇന്‍കാസ് ഖത്തര്‍ പ്രതിനിധി എ.പി മണികണ്ഠന്‍, ഒഐസിസി സഊദി പ്രതിനിധികളായ സുരേഷ് ശങ്കര്‍, നാസര്‍ വലപ്പാട്, ഷാജി മോഹന്‍, രാജു, ഹമീദ്, കുവൈത്ത് പ്രതിനിധി ജലിന്‍ തൃപ്രയാര്‍ പ്രസംഗിച്ചു.