വൈദേശികാധിപത്യത്തില്‍ നിന്ന് ഒരു ജനതക്ക് മോചനം നല്‍കിയ പ്രസ്ഥാനം മുസ്‌ലിം ലീഗ്

ദുബൈ: വൈദേശികാധിപത്യത്തിന്റെ ഭരണത്തില്‍ പിന്തള്ളപ്പെട്ട ഒരു ജനതയെ മത-വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലേക്ക് കൈ പിടിച്ചുയര്‍ത്തിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗെന്ന് യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സ്ഥാപക ദിനമായ മാര്‍ച്ച് 10ന് ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച വെര്‍ച്വല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം. ചടങ്ങില്‍ ചെമ്മുക്കന്‍ യാഹു മോന്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് മുന്‍ ജന.സെക്രട്ടറി ഉസ്മാന്‍ താമരത്ത് മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. മുസ്തഫ തിരൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, കെ.പി.എ സലാം ആശംസ നേര്‍ന്നു. പി.വി നാസര്‍, കരീം കാലടി, ഒ.ടി സലാം, ഷക്കീര്‍ പാലത്തിങ്ങല്‍, മുജീബ് കോട്ടക്കല്‍, എ.പി നൗഫല്‍, ബദറുദ്ദീന്‍ തറമ്മല്‍, ശിഹാബ് ഏറനാട്, ഫക്രുദ്ദീന്‍ മാറാക്കര, ഫൈസല്‍ തെന്നല, അബ്ദുല്‍ സലാം പരി, സൈനുദ്ദീന്‍ പൊന്നാനി, ജൗഹര്‍ മൊറയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നാസര്‍ കുറുമ്പത്തൂര്‍ സ്വാഗതവും സിദ്ദീഖ് കാലൊടി നന്ദിയും പറഞ്ഞു.