കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു

14
മുഹമ്മദ് ഇല്യാസ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തെ തുടര്‍ന്ന് അല്‍ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ മുട്ടം സ്വദേശി നിര്യാതനായി. കണ്ണൂര്‍ വെങ്ങര മുട്ടം നെക്കി സ്ട്രീറ്റില്‍ മൈമൂന മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് (37) ആണ് മരിച്ചത്. സബാ അഹ്മദ് പ്രദേശത്ത് ബഖാല നടത്തി വരികയായിരുന്നു. അവിടെ വെച്ചാണ് അപകടമുണ്ടായത്. സാബിറ മന്‍ഹയാണ് ഭാര്യ. മുഹമ്മദ് ജാസിം, മുഹമ്മദ് നാസിം മക്കളാണ്. പിതാവ്: കെ.കെ സ്വാലിഹ് മൗലവി. മാതാവ്: ഖദീജ.