കോഴിക്കോട് സ്വദേശി ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു

വ്യാസ് ആനന്ദ്

ദുബൈ: കോഴിക്കോട് ജോസഫ് റോഡ് സ്വദേശി വ്യാസ് ആനന്ദ് (41) വെള്ളിയാഴ്ച പുലര്‍ച്ചെ ദുബൈയില്‍ നിര്യാതനായി. ദുബൈയിലെ ഒരു കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തു വരികയായിരുന്ന വ്യാസ് കോവിഡ് ബാധിച്ച് ഒരു മാസമായി ചികിത്സയിലായിരുന്നു. വിദ്യ ആനന്ദ് (അല്‍ഹിന്ദ് ട്രാവല്‍സ്)-റസിയ (എസ്ബിടി) ദമ്പതികളുടെ മകനാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ കാല നേതാവ് പരേതനായ പി.കെ ബാലകൃഷ്ണന്റെ പൗത്രനാണ്. നമ്രതയാണ് ഭാര്യ. മകള്‍: വേദിക. സംസ്‌കാരം ശനിയാഴ്ച ദുബൈയില്‍ നടക്കും.