ലുലു എക്‌സ്‌ചേഞ്ചിന്റെ എഴുപത്തൊന്‍പതാം ശാഖ പ്രവര്‍ത്തനമാരംഭിച്ചു

103
അബുദാബി ഖലീഫ സിറ്റിയിലെ ഫോര്‍സാന്‍ സെന്‍ട്രല്‍ മാളില്‍ ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ എഴുപത്തൊന്‍പതാം ശാഖ ലുലു എക്‌സ്‌ചേഞ്ച് എംഡി അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

അബുദാബി: ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ എഴുപത്തൊന്‍പതാമത് ശാഖ അബുദാബി ഖലീഫ സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഖലീഫ സിറ്റിയിലെ ഫോര്‍സാന്‍ സെന്‍ട്രല്‍ മാളിലാണ് പുതിയ ശാഖ സ്ഥിതി ചെയ്യുന്നത്. ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ 230-ാമത് ആഗോള ശാഖയാണിത്. ഏറ്റവും മികച്ച സേവനങ്ങള്‍ എല്ലാ മേഖലയിലുള്ളവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ലുലു എക്‌സ്‌ചേഞ്ച് ടീം നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനീയമാണെന്ന് എംഡി അദീബ് അഹമ്മദ് പറഞ്ഞു. അബുദാബിയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായ ഖലീഫ സിറ്റിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. ഏവര്‍ക്കും എളുപ്പത്തില്‍ വന്നുപോകാന്‍ സൗകര്യമുള്ള സ്ഥലത്താണ് പുതിയ ശാഖ പ്രവര്‍ത്തിക്കുന്നത്. മികച്ചതും അന്താരാഷ്ട്ര സാങ്കേതിക നിലവാരമുള്ളതുമായ സേവനങ്ങള്‍ ഇവിടെ ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 2009ല്‍ സ്ഥാപിതമായ ലുലു എക്‌സ്‌ചേഞ്ചിനെ യുഎഇയിലെ ഏറ്റവും മികച്ച എക്‌സ്‌ചേഞ്ച് ഹൗസുകളിലൊന്നായി ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പ്രഖ്യാപിച്ചിരുന്നു. പണമയക്കല്‍, വിദേശ കറന്‍സി വിനിമയം, ഡബ്‌ള്യു.പി.എസ് തുടങ്ങി നിരവധി മൂല്യവര്‍ധിത സേവനങ്ങളാണ് ലുലു എക്‌സ്‌ചേഞ്ച് നല്‍കി വരുന്നത്. നിക്ഷേപകര്‍ക്കും കോര്‍പറേറ്റ് ഉപയോക്താക്കള്‍ക്കും ലുലു പ്രീമിയര്‍ എന്ന പേരില്‍ വ്യക്തിഗത സേവനങ്ങളും നടപ്പാക്കുന്നുണ്ട്.