വനിതാ ദിനത്തില്‍ ‘സൂസന്‍’ എന്ന ഹ്രസ്വ ചിത്രവുമായി മര്‍ഹബ മീഡിയ

ദുബൈ: എല്ലാ സ്ത്രീകളിലും ഒരു സൂസന്‍ ജീവിക്കുന്നുവെന്ന സന്ദേശവുമായി മര്‍ഹബ മീഡിയ ‘സൂസന്‍’ എന്ന ഹ്രസ്വ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലേക്ക്. ഏപ്രില്‍ 4ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ വനിതാ ദിനമായ മാര്‍ച്ച് 8ന് മര്‍ഹബ മീഡിയ ഓഫീസിലും പ്രശസ്ത ടിവി താരം അശ്വതി ശ്രീകാന്തിന്റെ ഒഫീഷ്യല്‍ എഫ്ബി പേജിലൂടെയും റിലീസ് ചെയ്തു.
ഡോ. ആതിര കൃഷ്ണന്‍ നിര്‍മിക്കുകയും കേന്ദ്ര കഥാപാത്രമായി എത്തുകയും ചെയ്യുന്ന ചിത്രം സിറാജ് നായരാണ് സംവിധാനം ചെയ്യുന്നത്. മര്‍ഹബ മീഡിയ തന്നെ പ്രൊഡക്ഷന്‍ ഹൗസായി മാറുന്ന ചിത്രം ദുബൈയിലും ഷാര്‍ജയിലുമായി ചിത്രീകരണം അവസാനിച്ചു. ഏപ്രില്‍ നാലിന് ചിത്രം പ്രേക്ഷകരിലെത്തും.