ശൈഖ് ഹംദാന്‍ മനുഷ്യത്വത്തിന്റെ സമുജ്വല മാതൃക: എം.എ യൂസുഫലി

ദുബൈ: ദുബൈ ഉപ ഭരണാധികാരിയും യുഎഇ ധന, വ്യവസായ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്യാണം ഏറെ വേദനയോടെയും ദു:ഖത്തോടെയുമാണ് ശ്രവിച്ചതെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി പറഞ്ഞു. മനുഷ്യത്വപരമായ സമീപനത്തോടെയും ദീര്‍ഘ വീക്ഷണത്തോടെയുള്ള സമീപനങ്ങളിലൂടെയും ആധുനിക ദുബൈയുടെ ശില്പികളില്‍ ഒരാളായി മാറി ശൈഖ് ഹംദാന്‍. മനുഷ്യത്വത്തിന്റെ സമുജ്വല മാതൃകയായിരുന്നു അദ്ദേഹം. ശൈഖ് ഹംദാനെ എല്ലാ ആളുകളും ഏറെ സ്‌നേഹിച്ചു.
ശൈഖ് ഹംദാന്റെ വിയോഗം താങ്ങാനുള്ള കരുത്ത്
ദുബൈ ഭരണാധികാരി, കിരീടാവകാശി, രാജകുടുംബാംഗങ്ങള്‍, യുഎഇ ജനത എന്നിവര്‍ക്ക് സര്‍വ ശക്തനായ അള്ളാഹു നല്‍കട്ടെ. അദ്ദേഹത്തിന് അള്ളാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെയെന്നും യൂസുഫലി പ്രാര്‍ത്ഥിച്ചു.

ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി