മുഹമ്മദ് റാഫിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

മുഹമ്മദ് റാഫി

ദുബൈ: ദുബൈയില്‍ നിര്യാതനായ മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റാഫി നടക്കാവിലിന്റെ (37) മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ 10 വര്‍ഷമായി ദുബൈയില്‍ ഹോളിഡെ സൂഖ് എന്ന ട്രാവല്‍ ഏജന്‍സി നടത്തി വരികയായിരുന്ന റാഫി ഹൃദയാഘാതം മൂലമാണ് മരിച്ചത്. കോവിഡ് 19 ടെസ്റ്റ് നെഗറ്റീവായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ അഷ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തിലാണ് നടന്നു വരുന്നത്.
അസീസ് നടക്കാവില്‍-ഫാത്തിമ ദമ്പതികളുടെ മകനാണ് മുഹമ്മദ് റാഫി. ഭാര്യ: ഫാത്തിമത്ത് മിസ്‌റിയ. മക്കള്‍: മുഹമ്മദ് അദ്‌നാന്‍, മുഹമ്മദ് അര്‍ഹാന്‍, ഫാത്തിമത് സഹ്‌റ. സഹോദരങ്ങള്‍: ഹസൈനാര്‍ സാബു (ഷാര്‍ജ), ഹസീന, ഹസ്‌ന ബേബി.