യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് പുതിയ ഭാരവാഹികള്‍

 

എ.പി അബ്ദുസ്സമദ് (പ്രസി.)
പി.എ ഹുസൈന്‍ (ജന.സെക്ര.)
വി.കെ സകരിയ്യ (ട്രഷ.)
ജാഫര്‍ സാദിഖ് (ഓര്‍ഗ.സെക്ര.)

ദുബൈ: യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര ഭരണ സമിതിയുടെ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളായി എ.പി അബ്ദുസ്സമദ് (പ്രസി.), പി.എ ഹുസൈന്‍ (ജന.സെക്ര.), വി.കെ സകരിയ്യ (ട്രഷ.), ജാഫര്‍ സാദിഖ് (ഓര്‍ഗ.സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
അബ്ദുല്‍ വാഹിദ് മയ്യേരി (സീനി.വൈ.പ്രസി.), അബ്ദുറഹ്മാന്‍ ചീക്കുന്ന്, മുഹമ്മദ് അലി നെച്ചോളി (വൈ.പ്രസി.), അബ്ദുറഹ്മാന്‍ പറവണ്ണൂര്‍, റഫീഖ് മുഹമ്മദ്, മുജീബ് എക്‌സെല്‍, ഖാലിദ് പി.പി, മുഹമ്മദ് അഷ്‌റഫ്, അലി അക്ബര്‍ സി.എം (ഫാറൂഖി), സൈഫുദ്ദീന്‍ (സെക്ര.) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
അബ്ദുറസ്സാഖ് അന്‍സാരി, അഷ്‌റഫ് സി.പി അന്‍സാരി, അബൂബക്കര്‍.എം, അന്‍സാര്‍ താമരശ്ശേരി, ഹനീഫ സലഫി, ശിഹാബ്.ജി, ഹുസൈന്‍ കക്കാട്, അബൂ സമീര്‍, മസ്ഊദ് പുളിക്കല്‍, ഹുസൈന്‍.വൈ (ഹാദി), റിനാസ് ചെട്ടിയാംകണ്ടി, ഹനീഫ് സ്വലാഹി പുലമന്തോള്‍, റഫീഖ് ഹാദി, ശാഫി ടി.കെ, അബ്ദുസ്സമദ്, ദില്‍ഷാദ് ബഷീര്‍, മുഹമ്മദ് ഇസ്മാഈല്‍ ഒ.കെ, ഷാഹിന്‍ അലി, ഹാരിസ് വി.പി, അബ്ദുല്‍ ജലീല്‍ കെ.എ, നിയാസ് മോങ്ങം, അബൂബക്കര്‍ മാസ്റ്റര്‍, ഷാനവാസ് വയനാട്, അബ്ദുല്‍ ജലീല്‍ കരിയാടന്‍, മുനീര്‍ കെ.സി, ബഷീര്‍ എം.യു, അബ്ദുല്‍ വാഹിദ്.കെ, ശിഹാബ് ഉസ്മാന്‍, ഫിറോസ് എളയോടത്ത് എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു.
പുതിയ മെംബര്‍ഷിപ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള 119 കൗണ്‍സിലര്‍മാര്‍ ഓണ്‍ലൈന്‍ (സൂം) വഴി യോഗം ചേര്‍ന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഇലക്ഷന്‍ ഓഫീസര്‍മാരായ വി.കെ സകരിയ്യ, അബ്ദുറഹ്മാന്‍ ചീക്കുന്ന്, അബ്ദുല്‍ വാഹിദ് മയ്യേരി എന്നിവര്‍ തെരെഞ്ഞെടുപ്പ് നിയ്രന്തിച്ചു.
കെഎന്‍എം വൈസ് പ്രസിഡണ്ടും ഗള്‍ഫ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ. ഹുസൈന്‍ മടവൂര്‍ ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തകരുമായി സംവദിച്ചു.
കഴിഞ്ഞ നാല്‍പത് വര്‍ഷമായി വിവിധ ഗവണ്‍മെന്റ് വകുപ്പുകളുടെ അംഗീകാരത്തോടെ നിയമ വിധേയവും വ്യവസ്ഥാപിവുമായി പ്രവര്‍ത്തിക്കുന്ന മത-സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയാണ് യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍.
1922ല്‍ രൂപീകൃതമായ കേരളീയ മുസ്‌ലിംകളുടെ മത, വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പുരോഗതിയിലും വളര്‍ച്ചയിലും നിര്‍ണായക സ്വാധീനം ചെലുത്തിയ ഐക്യ സംഘത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കെഎന്‍എം ആസൂത്രണം ചെയ്ത വിവിധ പദ്ധതികളെ സംബന്ധിച്ച് യോഗത്തില്‍ ഹുഹൈന്‍ മടവൂര്‍ വിശദീകരിച്ചു. അതിന്റെ ഭാഗമായി അന്ധവിശ്വാസങ്ങള്‍ക്കും അതിവാദങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന മറ്റു മലയാളി സംഘടനകളെ കൂടി ഉള്‍പ്പെടുത്തി പൊതുവേദികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. എ.പി അബ്ദുസ്സമദ്, പി.എ ഹുസൈന്‍, വി.കെ സകരിയ്യ, ജാഫര്‍ സാദിഖ്, അബ്ദുല്‍ വാഹിദ്.എം, അബ്ദുറഹിമാന്‍ ചീക്കുന്ന് തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍, ശാഖാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.