‘നിര്‍ഭയ ജീവിതം, സുരക്ഷിത സമൂഹം’: ഓണ്‍ലൈന്‍ പ്രവാസി സംഗമം മാര്‍ച്ച് 12ന്

9

ദുബൈ: ‘നിര്‍ഭയ ജീവിതം, സുരക്ഷിത സമൂഹം’ എന്ന സന്ദേശം പ്രവാസി മലയാളികളിലേക്ക് പകരാനായി മാര്‍ച്ച് 12ന് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് (ഇന്ത്യന്‍ സമയം വൈകുന്നേരം 6ന്) ഓണ്‍ലൈനില്‍ യുഎഇ പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. പ്രവാസികള്‍ നേരിടുന്ന വൈയക്തികവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും ആനുകാലിക വിഷയങ്ങളില്‍ സ്വീകരിക്കേണ്ട സുവ്യക്ത നിലപാടുകളും സംഗമത്തില്‍ ചര്‍ച്ച ചെയ്യും. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുല്ലത്തീഫ് മദനി, ജന.സെക്രട്ടറി ടി.കെ അഷ്‌റഫ്, ഹുസൈന്‍ സലഫി, സിറാജ് ബാലുശ്ശേരി, ശിഹാബ് എടക്കര തുടങ്ങിയവരും ദുബൈയിലെ വിവിധ സഹോദര കൂട്ടായ്മകളുടെ സാരഥികളും പൗര പ്രമുഖരും സംഗമത്തില്‍ സംബന്ധിക്കും.
‘നിര്‍ഭയ ജീവിതം, സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തില്‍ ഏപ്രില്‍ 1, 2, 3, 4 തീയതികളിലായി വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ആഭിമുഖ്യത്തില്‍ നടക്കുന്ന അതിവിപുലമായ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് ഈ പ്രവാസി സംഗമം ഒരുക്കുന്നത്.
പരിപാടി വീക്ഷിക്കാന്‍ താഴെയുള്ള ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക.

http://conference.wisdomislam.org/regitsration_home?event=UAE_Conference