ദുബൈ കെഎംസിസി കോവിഡാനന്തര സ്‌ക്രീനിംഗും സൗജന്യ പരിശോധനയും 26ന്

ദുബൈ: ദുബൈ കെഎംസിസി ഹെല്‍ത്ത് വിംഗും ദേര അബീര്‍ അല്‍നൂര്‍ പോളി ക്‌ളിനിക്കും സംയുക്തമായി കോവിഡ് അനന്തര സ്‌ക്രീനിംഗും സൗജന്യ പരിശോധനയും മാര്‍ച്ച് 26ന് ദേര ഫ്രിജ് മുറാറിലെ അല്‍നൂര്‍ പോളി ക്‌ളിനിക്കില്‍ ഒരുക്കുന്നു. കോവിഡ് 19 ടെസ്റ്റ് പോസിറ്റീവായി 30 ദിവസം കഴിഞ്ഞവര്‍ക്ക് റിപ്പോര്‍ട്ടുമായി വാട്‌സാപ്പില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വാട്‌സാപ്പ് നമ്പര്‍: 056 6186076, 055 7940407.