ദുബൈ: പ്രവാസി വയനാട് യുഎഇ സെന്‍ട്രല്‍ കമ്മിറ്റി 2021-2022 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. സുനില്‍ പായിക്കാട് (ചെയ), മൊയ്തു മക്കിയാട് (ജന.കണ്), സെയ്ഫുദ്ദീന്‍ ബത്തേരി (ട്രഷ) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
യുഎഇയിലും വയനാട്ടിലുമായി ജീവകാരുണ്യ മേഖലയിലും കലാ-കായിക-സാംസ്കാരിക രംഗങ്ങളിലും വര്‍ഷങ്ങളായി നിസ്തുല പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രവാസി വയനാടിന്റെ വാര്‍ഷിക ജനറല്‍ ബോഡി നിലവിലെ കോവിഡ് 19 സാഹചര്യത്തില്‍ പ്രത്യേക ഓണ്‍ലൈന്‍ കണ്‍വെന്‍ഷനായാണ് നടന്നത്. മജീദ് മടക്കിമല, പ്രസാദ് ജോണ്‍, അഡ്വ. മുഹമ്മദലി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മറ്റു ഭാരവാഹികളെയും യോഗത്തില്‍ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. വിവിധ ചാപ്റ്റര്‍ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കുകയും പുതിയ കമ്മിറ്റിക്ക് ആശംസ നേരുകയും ചെയ്തു.