സഗീര്‍ തൃക്കരിപ്പൂര്‍ നിര്യാതനായി

സഗീര്‍ തൃക്കരിപ്പൂര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനും കെകെഎംഎ രക്ഷാധികാരിയുമായ സഗീര്‍ തൃക്കരിപ്പൂര്‍ ജാബിര്‍ ആശുപത്രിയില്‍ നിര്യാതനായി. 22 ദിവസമായി അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ തുടരുകയായിരുന്നു. സഗീറിന്റെ ഭാര്യ സൗദ കഴിഞ്ഞ മാസം 24ന് കുവൈത്ത് അദാന്‍ ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു. സൗദയെ കുവൈത്തില്‍ തന്നെ ഖബറടക്കി. കഴിഞ്ഞ മാസം 14ന് ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സഗീറിനെ, പിന്നീട് മിഷ്‌രിഫ് കോവിഡ് 19 സെന്ററിലേക്കും ജാബര്‍ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
സഗീര്‍ തൃക്കരിപ്പൂരിന്റെ നിര്യാണത്തില്‍ കുവൈത്ത് കെഎംസിസി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം കുവൈത്ത് പ്രവാസി സമൂഹത്തിന് കനത്ത നഷ്ടമാണെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.