യുഡിഎഫിനെ അധികാരത്തിലെത്തിക്കണം: ഇന്‍കാസ് യുഎഇ

ദുബൈയില്‍ ചേര്‍ന്ന ഇന്‍കാസ് തൃശൂര്‍ ജില്ലാ പ്രവര്‍ത്തക തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് ഇന്‍കാസ് യുഎഇ കമ്മിറ്റി ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി സംസാരിക്കുന്നു

ദുബൈ: പ്രവാസികളെ അപമാനിച്ചു കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാറിനെ മാറ്റി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ ജനാധിപത്യ വിശ്വാസികളായ മുഴുവന്‍ പ്രവാസികളും രംഗത്തിറങ്ങണമെന്ന് ഇന്‍കാസ് യുഎഇ കമ്മിറ്റി ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. ദുബൈയില്‍ ചേര്‍ന്ന ഇന്‍കാസ് തൃശൂര്‍ ജില്ലാ പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന ഇന്‍കാസ് നേതാവ് മൊയ്തുണ്ണി ആലത്തായി അധ്യക്ഷത വഹിച്ചു. കെപിസിസി സോഷ്യല്‍ മീഡിയ യുഎഇ ചീഫ് കോഓര്‍ഡിനേറ്റര്‍ മുനീര്‍ കുമ്പള, ഷാബു തോമസ്, ഷറഫുദ്ദീന്‍ വലിയകത്ത്, റാക്-ഇന്‍കാസ് വര്‍ക്കിംഗ് പ്രസിഡണ്ട് നാസര്‍ അല്‍ദാന, സക്കീര്‍ ഹുസൈന്‍, മുഹമ്മദ്, സോളമന്‍, പി.എസ് ശ്രീജില്‍, ഇബ്രാഹിം കുട്ടി, അഷ്‌റഫ് മാമാ എടക്കര, ഫെബിന്‍ ഫ്രാന്‍സിസ്, ഷാജി ഹംസ, പി.പി ഹംസ, രഞ്ജിത് പി.വി, നാസര്‍ പുന്നയൂര്‍, അബ്ദുല്‍ കലാം അനസ്, മാന്തറ, തസ്‌ലിം ആലത്തായി, അബ്ദുല്‍ ഹമീദ്, ഇര്‍ഫാന്‍ ഷറഫുദ്ദീന്‍ സംസാരിച്ചു. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈയിലെ ഇന്‍കാസ് പ്രവര്‍ത്തകരെ സജീവമാക്കാന്‍ മൊയ്തുണ്ണി ആലത്തയില്‍ (ചെയ.), അഖില്‍ ദാസ് ഗുരുവായൂര്‍ (കണ്‍.), സാബു തോമസ് (ട്രഷ.) എന്നിവരെ ഉള്‍പ്പെടുത്തി ദുബൈ-തൃശൂര്‍ ജില്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് രൂപം നല്‍കി. യോഗത്തില്‍ അഖില്‍ ദാസ് സ്വാഗതവും അഡ്വ. സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.