

ദുബൈ: യുഡിഎഫ് ദുബൈ-തൃശൂര്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കണ്വെന്ഷന് സംഘടിപ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് കണ്വെന്ഷന് ആഹ്വാനം ചെയ്തു. കെഎംസിസി യുഎഇ കമ്മിറ്റി ജന.സെക്രട്ടറി അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തോട് ഇത്രയേറെ അവഗണന കാട്ടിയ ഒരു ഭരണകൂടം കേരളത്തില്‍ ഇതിന് മുന്‍പുണ്ടായിട്ടില്ല. കൊറോണ കാലത്ത് മരണത്തിന്റെ വ്യാപാരികളായി പ്രവാസികളെ ചിത്രീകരിച്ച ഭരണപക്ഷ പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ഇന്‍കാസ് യുഎഇ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്‍.പി രാമചന്ദ്രന് പറഞ്ഞു. കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ദുബൈ-തൃശൂര്‍ ജില്ലാ ചെയര്മാന് ബി.പവിത്രന് അധ്യക്ഷനായിരുന്നു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ഓണ്‍ലൈനില്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്‍കാസ്-കെഎംസിസി ഭാരവാഹികളായ സി.എ ബിജു, ബി.എ നാസര്‍, ഷംസുദ്ദീന് വടക്കേക്കാട്, അഷ്റഫ് കൊടുങ്ങല്ലൂര്‍, ഫാറൂഖ് പട്ടിക്കര, മുഹമ്മദ് വെട്ടുകാട്, വനിതാ കൂട്ടായ്മ ജന.സെക്രട്ടറി സിന്ധു മോഹന്‍, എന്നിവരെ കൂടാതെ കെഎംസിസിയുടെയും ഇന്‍കാസിന്റെയും സംസ്ഥാന-ജില്ലാ-മണ്ഡലം ഭാരവാഹികളും സംബന്ധിച്ചു. ജന.കണ്‍വീനര്‍ ജമാല്‍ മനയത്ത് സ്വഗതവും അഷ്റഫ് കിള്ളിമംഗലം നന്ദിയും പറഞ്ഞു.