അലീഷ മൂപ്പന്
(ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍)
നാം ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുമ്പോള്‍, ജീവിതത്തില്‍ യോദ്ധാക്കളെ പോലെ പോരാടുന്ന എല്ലാ സ്ത്രീകളോടും ആത്മാര്‍ത്ഥമായ നന്ദിയും ആദരവും പ്രകടിപ്പിക്കാന്‍ ഞാന്‍ ഈ സന്ദര്‍ഭത്തെ ഉപയോഗപ്പെടുത്തുന്നു. പ്രത്യേകിച്ചും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, അമ്മ, സഹോദരി, അല്ലെങ്കില്‍ മകള്‍ എന്നിങ്ങനെ വിവിധ വേഷങ്ങള്‍ കൈകാര്യം ചെയ്യുകയും വീട്ടില്‍ നിന്ന് ജോലി ചെയ്തു കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍. ജോലിയും കരിയറും ഒരുമിച്ചു കൊണ്ടു പോകാനുള്ള വലിയ പ്രയത്നമാണ് നാം നടത്തിയിട്ടുളളത്. ഏല്‍പ്പിച്ച റോളുകള്‍ മാത്രം സ്വീകരിക്കുന്നതില്‍ നിന്നും മാറി, ഏറെ മുന്നോട്ട് കുതിച്ച സത്രീ സമൂഹം, നിലവിലുള്ള സ്ഥിതിയില്‍ തുടരാതെ, മുന്നില്‍ വന്ന വെല്ലുവിളികള്‍ ഏറ്റെടുത്ത് എല്ലാ കാര്യങ്ങളും നിറവേറ്റാന്‍ കഴിയുന്ന നിലയിലേക്ക് ഉയര്‍ന്നിരിക്കുന്നു. അതിലൂടെ നമ്മുടെ ശബ്ദം കേള്‍ക്കപ്പെടാനും, കാര്യമായ മാറ്റങ്ങള്‍ വരുത്താനും അത് നമ്മെ പ്രാപ്തമാക്കിയിരിക്കുന്നു.
കോവിഡ് 19 മഹാമാരി നമ്മുടെ ദിനചര്യകളെ തന്നെ മാറ്റിമറിക്കുകയും, ആശ്വാസകരമായ ജീവിത ശൈലിയില്‍ നിന്നും മാറി നാം പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ സജ്ജമാക്കുകയും ചെയ്തിരിക്കുന്നു. ഒരു പുതിയ ജീവിത ശൈലിയിലേക്ക് മാറാന്‍ നമ്മെ പ്രാപ്തരാക്കുകയും, കുടുംബവും ജോലിയും വീടിന്റെ നാലു ചുമരുകള്‍ക്കുളളില്‍ കൃത്യതയോടെ ഒന്നിച്ചു കൊണ്ടു പോകാനും, പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ പഠിക്കാനും, പ്രതീക്ഷകള്‍ക്ക് അതീതമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും നമ്മില്‍ ധാരാളം പേര്‍ക്ക് സാധിച്ചു. എന്തായാലും, നേരത്തെയുണ്ടായിരുന്ന ആശ്വാസകരമായ സാഹചര്യങ്ങളില്‍ നിന്നും പുറത്തു വന്ന്, മാറിയ സാഹചര്യങ്ങളോട് ഇണങ്ങി ജീവിച്ചപ്പോള്‍ അത് പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ഒരന്തരീക്ഷം നമുക്കിടയില്‍ സൃഷ്ടിച്ചു. ഇക്കാര്യം തന്നെയാണ് എല്ലാവരുമായും ഈ അവസരത്തില്‍ എനിക്ക് പങ്കു വെക്കാനുളളത്.
സ്ത്രീകളേ, നിങ്ങള്‍ ഒരു പുതിയ വെല്ലുവിളി മുന്നില്‍ വന്നാല്‍ അതിനെ അതിജയിക്കാന്‍ തയാറല്ലെന്ന് ഒരിക്കലും ചിന്തിക്കരുത്. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതായി അവിടെ ഒന്നുമില്ലെന്നും ചിന്തിക്കരുത്. പകരം, പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ നിങ്ങള്‍ ഉടന്‍ തയാറാവണം. അതിനായി നിങ്ങള്‍ക്ക് എന്തു ചെയ്യാനാകുമെന്ന് ചിന്തിക്കണം. കംഫര്‍ട്ട് സോണുകളില്‍ നിങ്ങള്‍ നിങ്ങളെ സ്വയം പരിമിതപ്പെടുത്തിയ ദിവസങ്ങള്‍ കഴിഞ്ഞു. നമ്മുടെ സ്വന്തം വളര്‍ച്ചക്കും പുരോഗതിക്കും നിര്‍ഭയമായി സഹായവും പിന്തുണയും ആവശ്യപ്പെടുന്നതിലൂടെ ദൈനംദിന ജീവിതത്തില്‍ മുന്നേറാനും മികവ് പ്രകടിപ്പിക്കാനുമുള്ള സമയമാണിത്.
അവസാനമായി, ജീവിതത്തില്‍ നിറവേറ്റുന്ന അതിശയകരമായ വേഷങ്ങള്‍ക്ക് നിങ്ങള്‍ ഓരോരുത്തരോടും ഒരിക്കല്‍ കൂടി നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മള് പരസ്പരം ഒരു പ്രചോദനമാണ്. നാമെല്ലാവരും നമ്മുടെ സമൂഹത്തിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും അവിഭാജ്യ ഘടകമാണ്.
ഫോട്ടോ:
——————–