വിവാഹിതരായി

വധൂവരന്മാര്‍ എം.എ യൂസുഫലിക്കും മാതാപിതാക്കള്‍ക്കും കുടുംബമാംഗങ്ങള്‍ക്കുമൊപ്പം

ഷാര്‍ജ: ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലിയുടെ പിതൃസഹോദര പുത്രനും ലുലു ഗ്രൂപ് ഡയറക്ടറുമായ നാട്ടിക മുസ്‌ലിയാം വീട്ടില്‍ എം.എ സലീമിന്റെയും സഫീറ സലീമിന്റെയും മകള്‍ സംറീനിന്റെയും, കോഴിക്കോട് നരിക്കുനി കിഴക്കേപുരയില്‍ കെ.പി സഹീറിന്റെയും ഷൈഹ സഹീറിന്റെയും മകന്‍ അബ്ദുല്‍ വാഫിയും തമ്മില്‍ വിവാഹിതരായി.
കോവിഡ് 19 മാനദണ്ഡങ്ങളോടെ ഷാര്‍ജ ഗോള്‍ഫ് ക്‌ളബ്ബിലെ മവാസിം ഹാളില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി അതിഥികളെ സ്വാഗതം ചെയ്തു.
ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റി (ശുറൂഖ്) എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ശൈഖ് മര്‍വാന്‍ ജാസിം അല്‍ സര്‍കല്‍, ദുബൈ സിലികണ്‍ ഒയാസിസ് ഡെപ്യൂട്ടി സിഇഒ ഡോ. ജുമാ അല്‍ മത്‌റൂഷി, ഇഥ്മാര്‍ ഹോള്‍ഡിംഗ്‌സ് ചെയര്‍മാന്‍ ഹമദ് യൂനുസ് അല്‍ മുല്ല, ഷാര്‍ജ എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഷരീഫ്, തുര്‍ക്കി തെക്‌സായ ഗ്രൂപ് ചെയര്‍മാന്‍ ടുറാന്‍ ഏറിയില്‍മാസ്, അപ്പാരല്‍ ഗ്രൂപ് ചെയര്‍മാന്‍ നീലേഷ് വേദ്, എസ്എഫ്‌സി ഗ്രൂപ് ചെയര്‍മാന്‍ മുരളീധരന്‍, ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍, ഷംലാല്‍ അഹമ്മദ് എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.