പുത്തന്‍ ബിഎംഡബ്‌ള്യു ബ്രാന്റ് കാറും കാഷ് പ്രൈസുകളും: റമദാനില്‍ വമ്പന്‍ സമ്മാനങ്ങളുമായി അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച്

132

ദുബൈ: ഈ വര്‍ഷത്തെ റമദാനോടൊനുബന്ധിച്ച് അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് ഉപയോക്താക്കളുടെ മനം നിറക്കുന്ന പ്രതിദിന-പ്രതിവാര പ്രൈസുകളും, പുത്തന്‍ ബ്രാന്റ് ബിഎംഡബ്‌ള്യു എക്‌സ് 2 കാര്‍ ഉള്‍ക്കൊള്ളുന്ന മെഗാ പ്രൈസും അടക്കമുള്ള വമ്പന്‍ സമ്മാനങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ബിഎംഡബ്‌ള്യു ആഡംബര കാറിനു പുറമെ, നിത്യേന 500 ഡോളര്‍ വീതം, പ്രതിവാരം 5,000 ഡോളര്‍ വീതം എന്നിവയാണ് സമ്മാനങ്ങള്‍. ഏപ്രില്‍ 6 മുതല്‍ മെയ് 12 വരെ 37 ദിവസം നീളുന്നതാണ് പ്രമോഷന്‍. ഉപയോക്താക്കള്‍ക്ക് പുണ്യ മാസത്തില്‍ തിരികെ നല്‍കുക എന്ന ലക്ഷ്യമാണ് യുഎഇയിലെ മുന്‍നിര ധന വിനിമയ സ്ഥാപനമായ അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് ഇതു വഴി സാക്ഷാത്കരിക്കുന്നത്.


യുഎഇയിലുടനീളമുള്ള അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് ബ്രാഞ്ചുകളില്‍ നടത്തുന്ന ഇടപാടിലൂടെയാണ് ഇതിന്റെ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഉപയോക്താക്കള്‍ അവസരം ലഭിക്കുക. ”ഒരു സ്ഥാപനമെന്ന നിലയില്‍ ഓരോ നാഴികക്കല്ലും ഞങ്ങള്‍ പിന്നിട്ടതിന് പിന്നില്‍ നട്ടെല്ലായി വര്‍ത്തിച്ചത് ഞങ്ങളുടെ ഉപയോക്താക്കളാണ്. ഞങ്ങളുടെ തുടര്‍ വിജയത്തിലും ഉപയോക്താക്കളുടെ പങ്ക് അനിഷേധ്യമായതണ്” -അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് സിഇഒ ഹസന്‍ അല്‍ഫര്‍ദാന്‍ പറഞ്ഞു.
പുണ്യ റമദാന്‍ മാസത്തില്‍ പ്രവേശിച്ചപ്പോള്‍ ഉപയോക്താക്കള്‍ക്ക് മൂല്യവത്തായത് തിരികെ നല്‍കാനാണ് ഈ പ്രമോഷന്‍ ആരംഭിച്ചത്. അത് അര്‍ത്ഥവത്തായ വ്യതിരിക്തത സൃഷ്ടിക്കാന്‍ ഞങ്ങളെ സഹായിച്ചു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഉപയോക്താക്കള്‍ക്ക് മൂല്യവത്തായ സമ്മാനങ്ങള്‍ നേടാന്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലുള്ളവരെ പങ്കെടുപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു -അദ്ദേഹം വ്യക്തമാക്കി.
കോവിഡ് 19 മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളില്‍ നിന്നും യുഎഇ വീണ്ടെടുത്ത് മുന്നേറി വരുന്നതിനിടെയാണ് റമദാന്‍ ആഗമനത്തോടെ അതിന്റെ സവിശേഷ നന്മയായ ദാനധര്‍മം എന്ന ആശയം ഉള്‍ക്കൊണ്ട് ഈ സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നതെന്നും ജനങ്ങളുടെ ജീവിതത്തില്‍ സക്രിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ അല്‍ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച് ഉദ്ദേശിക്കുന്നുവെന്നും ഹസന്‍ അല്‍ഫര്‍ദാന്‍ വിശദീകരിച്ചു.
”കോവിഡ് 19 മഹാമാരി നിമിത്തം കഴിഞ്ഞ വര്‍ഷം അസാധാരണമായ വിധത്തില്‍ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. നമ്മുടെ ജീവിതത്തിന്റെ ഓരോ ഘടകത്തിലും അത് സ്വാധീനം ചെലുത്തി. ഈ സംരംഭത്തിലൂടെ അസംഖ്യം മുഖങ്ങളില്‍ പുഞ്ചിരി വിടര്‍ത്തിക്കൊണ്ട് യുഎഇയിലെ ഉപയോക്താക്കള്‍ക്കുള്ള ഞങ്ങളുടെ പിന്തുണ എടുത്തു കാട്ടാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ട്” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.