അബ്ബാസ് ഹാജിയുടെ മയ്യിത്ത് ദുബൈയില്‍ ഖബറടക്കി

കാരപ്പുറത്ത് അബ്ബാസ് ഹാജി

ദുബൈ: തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി കാരപ്പുറത്ത് അബ്ബാസ് ഹാജി(70)യുടെ മയ്യിത്ത് ദുബൈ അല്‍ഖൂസില്‍ ഖബറടക്കി. ദേര നായിഫ് സൂഖില്‍ നാലര പതിറ്റാണ്ടായി ടെക്‌സ്‌റ്റൈല്‍ വ്യാപാരം നടത്തി വന്നിരുന്ന അബ്ബാസ് ഹാജി കഴിഞ്ഞ ദിവസമാണ് ദുബൈയില്‍ മരിച്ചത്. കേരളത്തിലെ മത-സാംസ്‌കാരിക-സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: സമീര്‍, യാസിര്‍, സമീറ. മരുമക്കള്‍: ഷിജി, ഹാന്‍സി, സക്കീര്‍.