അടൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

നാസര്‍

ദുബൈ: പത്തനംതിട്ട അടൂര്‍ കണ്ണംകോട് സ്വദേശി പേരേത്ത് വീട്ടില്‍ പരേതനായ സലീമിന്റെ മകന്‍ നാസര്‍ (57) ദുബൈയില്‍ നിര്യാതനായി. ദുബൈയിലുള്ള മകളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. മാതാവ്: ബീവി ജാന്‍. ഭാര്യ ഷഹനിദ. മക്കള്‍: റുക്‌സാന, റുബീന, റുമീഷ. മരുമക്കള്‍: അജുവത്ത് (ദുബൈ), ഫൈസല്‍ (കുവൈത്ത്). ഖബറടക്കം വ്യാഴാഴ്ച കണ്ണംകോട് ജുമുഅത്ത് പള്ളിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.