മഹാമാരിക്കിടയിലും 100% ഇന്റേണ്‍ഷിപ്പ് പ്‌ളേസ്‌മെന്റുകള്‍ നേടി ബിറ്റ്‌സ് പിലാനി

13

പാഠ്യപദ്ധതിയുടെ നൈസര്‍ഗിക ഘടനയുടെ ഭാഗമായി 7.5 മാസത്തെ പ്രാക്ടീസ് സ്‌കൂള്‍ (ഇന്റേണ്‍ഷിപ്പ്) വാഗ്ദാനം ചെയ്യുന്ന യുഎഇയിലെ അഗ്രിമ സ്ഥാനീയമായ എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്

യുഎഇയിലുടനീളം 300ഓളം പ്രശസ്ത കമ്പനികളുമായി സഹകരണം

ദുബായ്: മുഴുവന്‍ പാഠ്യപദ്ധതിയുടെയും അവിഭാജ്യ ഭാഗമായി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം പ്രാക്ടീസ് സ്‌കൂളില്‍ വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത വിശാല വിദ്യാഭ്യാസ സമ്പ്രദായം പ്രദാനം ചെയ്യുന്ന ബിറ്റ്‌സ് പിലാനി ദുബായ്, അഭൂതപൂര്‍വവും വെല്ലുവിളി നിറഞ്ഞതുമായ വര്‍ഷമായിട്ടു കൂടി, അവരുടെ 2021ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായി 100% ഇന്റേണ്‍ഷിപ്പ് പ്ലെയ്‌സ്‌മെന്റുകള്‍ പ്രഖ്യാപിച്ചു. ഫോര്‍ച്യൂണ്‍ 500 കമ്പനികള്‍, ബഹുരാഷ്ട്ര കുത്തകകളായ പിഡബ്‌ള്യുസി, റെക്കിറ്റ് ബെന്‍കൈസര്‍, ജിഇ, എല്‍ ആന്‍ഡ് ടി, എച്ച്പി, ഷിന്‍ഡ്‌ലര്‍, നൂണ്‍ ഡോട്ട് കോം, ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് എന്നിവ ഉള്‍പ്പെടുന്ന 300ഓളം പ്രശസ്ത കമ്പനികളുമായി ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചിത കാലയളവിനിടെ സഹകരണത്തിലെത്തി. അതുപോലെ, വളരെ പ്രിയതരമായ നിരവധി സ്റ്റാര്‍ട്ടപ്പുകളുടെ പ്‌ളേസ്‌മെന്റുകളും ഇന്റേണ്‍ഷിപ്പുകളും വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്.
ഇതുകൂടാതെ, പ്രാക്ടീസ് സ്‌കൂള്‍ പ്രോഗ്രാം എന്ന കരിക്കുലത്തിന്റെ ഭാഗമായി, യുഎഇയിലെ 7.5 മാസത്തെ ഇന്റേണ്‍ഷിപ് രണ്ട് ഭാഗങ്ങളായി സംയോജിപ്പിച്ച രാജ്യത്തെ ആദ്യ എഞ്ചിനീയറിംഗ് സ്ഥാപനമാണ് ബിറ്റ്‌സ് പിലാനി ദുബായ്. പ്രാക്ടീസ് സ്‌കൂള്‍ ക വേനലില്‍ രണ്ടാം വര്‍ഷത്തിന് ശേഷം 8 ആഴ്ചകളും, പ്രാക്ടീസ് സ്‌കൂള്‍ കക അവസാന വര്‍ഷത്തില്‍ 5.5 മാസവും വാഗ്ദാനം ചെയ്യുന്നു. വ്യാവസായികാനുഭവത്തെ സര്‍വകലാശാലാ നിര്‍ദേശവുമായി ബന്ധിപ്പിക്കുന്ന വിദ്യാഭ്യാസപരമായ ഒരു നവീകരണ പ്രക്രിയയാണിത്. ഇതുവഴി, പ്രൊഫഷണല്‍ ജോലിയുടെ അന്തരീക്ഷത്തിന്റെയും യഥാര്‍ത്ഥ ജീവിത പ്രശ്‌ന പരിഹാരത്തിന്റെയും ഒരുപിടി അനുഭവങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ”ഇത്തരമൊരു കാലയളവില്‍ ഇങ്ങനെയൊരു ശ്രദ്ധേയ നേട്ടം തീര്‍ച്ചയായും ഞങ്ങളുടെ സവിശേഷമായ സമീപനത്തിന്റെ അളവ് വെളിപ്പെടുത്തുന്നതും, ബിറ്റ്‌സ് പിലാനിയിലുള്ള വ്യവസായങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുന്നതും, ബിറ്റ്‌സ് പിലാനി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ യഥാര്‍ത്ഥ ലോക വശം ഉന്നതമായി മോഹിക്കുന്നതിനെ ഊന്നുന്നതുമാണ്. വിജ്ഞാനത്തിനുള്ള അഭിനിവേശം അവരില്‍ പ്രക്ഷേപിക്കല്‍ മാത്രമല്ല, യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ തങ്ങളുടെ വൈദഗ്ധ്യം പ്രകടിപ്പിക്കാന്‍ അഭ്യസിപ്പിക്കുന്നത് കൂടിയാണ് കണിശമായ പാഠ്യക്രമം. ഈ കാമ്പസില്‍ നിന്നുള്ള പൂര്‍വവിദ്യാര്‍ത്ഥികള്‍ ജീവിതത്തിന്റെ നിധില മേഖലകളിലും അസാധാരണ ശേഷി സ്വായത്തമാക്കിയവരാണ്. ഇതു വരെയായി, 17 ബാച്ചുകളടങ്ങുന്ന 5000ത്തിലധികം വിദ്യാര്‍ത്ഥികള്‍ ദുബായ് കാമ്പസില്‍ നിന്ന് ബിരുദധാരികളായിട്ടുണ്ട്. ലോകമെങ്ങും വിവിധ രംഗങ്ങളില്‍ അവര്‍ മുന്‍നിര സ്ഥാനം നേടിയെടുത്തിരിക്കുന്നു. ലോകമുടനീളമുള്ള പ്രഗല്‍ഭമായ 1000ത്തിലധികം കമ്പനികള്‍ അവരെ റിക്രൂട്ട് ചെയ്തു. നിരവധി പേര്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുകയോ, അല്ലെങ്കില്‍ മാസ്‌റ്റേഴ്‌സ്, പിഎച്ച്.ഡി നടത്തുകയോ ചെയ്യുന്നു. 75 മുന്‍നിര സര്‍വകലാശാലകളില്‍ നിന്നുള്ള പ്രോഗ്രാമുകളുണ്ട്. അതേസമയം, നിരവധി പൂര്‍വവിദ്യാര്‍ത്ഥികള്‍ വിജയകരമായ സംരംഭകര്‍ കൂടിയാണ്” -ബിറ്റ്‌സ് പിലാനി ദുബായ് കാമ്പസ് ഡയറക്ടര്‍ പ്രൊഫ. ആര്‍.എന്‍ സാഹ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതികവും പരിവര്‍ത്തനാത്മകവുമായ വൈദഗ്ധ്യം വികസിപ്പിക്കാന്‍ പകരം വെക്കാനാവാത്തൊരു പ്രകാശനാവസരം പ്രാക്ടീസ് സ്‌കൂള്‍ ആഗോളീയമായി ഒരുക്കുന്നുവെന്നത് മാത്രമല്ല; മറിച്ച്, തദ്ദേശീയമായി സമര്‍ത്ഥരായ എഞ്ചിനീയര്‍മാരെ എടുക്കാന്‍ യുഎഇയിലെ തൊഴിലുടമകള്‍ക്ക് ഇത് വലിയ അവസരം നല്‍കുക കൂടി ചെയ്യുന്നുവെന്നതും എടുത്തു പറയേണ്ടതാണ്. കഴിവുള്ള വിദ്യാര്‍ത്ഥികളുടെ ചടുലമായ ആശയങ്ങളില്‍ നിന്നും പുതിയ കാഴ്ചപ്പാടുകളില്‍ നിന്നും സ്ഥാപനങ്ങള്‍ക്ക് പ്രയോജകീഭവിക്കുന്നതില്‍ അക്കാദമിക്കും വ്യവസായത്തിനുമിടക്കുള്ള പങ്കാളിത്ത-ബൗദ്ധിക വിനിമയ സൗകര്യ, പ്രോല്‍സാഹന വേദിയായി പ്രോഗ്രാം മാറുന്നു. പ്രാക്ടീസ് സ്‌കൂള്‍ പ്രോഗ്രാമിന്റെ വിജയത്തെ കുറിച്ച് പരാമര്‍ശിക്കവേ, പ്രാക്ടീസ് സ്‌കൂള്‍ അസോസിയേറ്റ് ഡീന്‍ ഡോ. എ.സോമസുന്ദരം പറഞ്ഞത് ഇപ്രകാരമാണ്, ”
ബിറ്റ്‌സ് പിലാനി ദുബായ് വിദ്യാര്‍ത്ഥികളില്‍ ഏകദേശം 30% പേര്‍ക്ക് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ അവര്‍ പരിശീലനം നേടിയ സ്ഥാപനങ്ങളില്‍ നിന്നും പ്രീ പ്‌ളേസ്‌മെന്റ് ഓഫറുകള്‍ ലഭിച്ചു. ഇത് വ്യവസായ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കാര്യക്ഷമമായ അനുപാതമാണ്. ബിരുദമെടുക്കുന്നതിന് മുന്‍പു തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരീകരിച്ച തൊഴില്‍ നിയമനം ഉറപ്പാക്കുന്നുവെന്നതാണ് പ്രാക്ടീസ് സ്‌കൂളിന്റെ വിജയത്തെ കുറിച്ചുള്ള അഭിപ്രായം. അതേസമയം, മടുപ്പിക്കുന്ന റിക്രൂട്ട്‌മെന്റ് പ്രക്രിയയിലൂടെ കടന്നു പോകാതെ തന്നെ, പരിശീലനം സിദ്ധിച്ചവരും പ്രഗത്ഭരുമായ വ്യക്തികളെ കമ്പനികള്‍ നിയമിക്കും.
ഓരോ വര്‍ഷവും ബിറ്റ്‌സ് പിലാനി ദുബായില്‍ നിന്ന് 10 മുതല്‍ 12 വരെ ഇന്റേണുകളെ എടുക്കുന്ന കമ്പനികളിലൊന്നാണ് പിഡബ്‌ള്യുസി. അവരില്‍ പലരും മുഴുവന്‍ സമയ ജീവനക്കാരായി ക്രമേണയായി മാറിയവരാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള തെരഞ്ഞെടുപ്പും അവര്‍ ഇന്റേണ്‍ ആവാനാനാഗ്രഹിക്കുന്ന സ്ഥാപനവും പ്രാക്ടീസ് സ്‌കൂള്‍ വാഗ്ദാനം ചെയ്യുന്നു.
എല്ലാ ഇന്റേണ്‍ഷിപ്പ് പോസ്റ്റിംഗുകളും ഔപചാരികമായി അവലോകനം ചെയ്യുകയും പാഠ്യ പദ്ധതിയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി പ്രൊഫഷണല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. കമ്പനികളുടെ ഇന്റേണ്‍ഷിപ്പ് കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പെന്‍ഡും നല്‍കുന്നതാണ്. ഇതിനും പുറമെ, പ്രൊഫഷണല്‍ വിദഗ്ധരുടെ മാര്‍ഗനിര്‍ദേശത്തിലും ഫാക്കല്‍റ്റിയുടെ മേല്‍നോട്ടത്തിലും പ്രസക്തമായ അസൈന്‍മെന്റുകളില്‍ പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കി ഇത് പരീക്ഷണാത്മകവും സഹകരണപരവുമായ പഠനത്തിനും വിദ്യാഭ്യാസത്തിനും ആവശ്യമായ ക്രമീകരണം സൃഷ്ടിക്കുകയും ചെയ്യുന്നു.
ബിരുദ എന്‍ട്രി ലെവല്‍ എഞ്ചിനീയര്‍മാര്‍ക്കുള്ള മത്സരം കടുപ്പമേറിയതായതിനാല്‍, ഒരുപിടി തൊഴില്‍ പരിചയാവസരം ഞങ്ങള്‍ക്ക് കുതിച്ചു ചാടാന്‍ ഒരുസവരം നല്‍കുന്നതാണ്. അതേസമയം, എഞ്ചിനീയറിംഗ് പ്രോഗ്രാമിന്റെ അക്കാദമിക് അനുഭവം യഥാര്‍ത്ഥ ലോകത്ത് പ്രതീക്ഷിക്കാനാകുന്ന കാര്യങ്ങളെ കടുകിട അനുകരിക്കില്ല. ചില തൊഴിലുടമകള്‍ ജോലിക്കെടുക്കുന്നതിന് മുന്‍പ് വ്യവസായ അനുഭവം തേടുന്നതിനാല്‍, കരിയര്‍ സാധൂകരിക്കാന്‍ ഞങ്ങള്‍ക്ക് പ്രസക്തമായ തൊഴില്‍ പരിചയം ആവശ്യമാണ്. ഈ സാഹചര്യങ്ങളിലെല്ലാം, നാം ആവശ്യമായ അടിസ്ഥാന പഠനം നടത്തിയെന്നും കോര്‍പറേറ്റ് ലോകത്ത് ചേരാന്‍ തയാറെന്നും പ്രാക്ടീസ് സ്‌കൂള്‍ പ്രോഗ്രാം ഉറപ്പാക്കുന്നു. എന്റെ സ്വന്തം ഉദാഹരണമെടുത്ത് ഞാന്‍ ഇപ്പോള്‍ പിഡബ്‌ള്യുസിയുമായി എന്റെ പ്രാക്ടീസ് ചെയ്യുന്നു. ഒടുവില്‍, ഒരു മുഴുവന്‍ സമയ ജോലിക്കാരനായി സ്ഥിരീകരിക്കപ്പെട്ടേക്കാം. ബിരുദം നേടിയ ശേഷം എന്റെ കരിയര്‍ മികച്ച തുടക്കത്തിലേക്ക് മാറുന്നുവെന്ന് ഉറപ്പാക്കുന്നു” -ബിറ്റ്‌സ് പിലാനി ദുബായിലെ നിലവിലെ വിദ്യാര്‍ത്ഥി ബ്രെണ്‍ഡെന്‍ കര്‍വാലോ പറഞ്ഞു.
ഇന്ത്യയിലെ പിലാനിയിലെ ഏറ്റവും പ്രശസ്തവും അംഗീകൃതവുമായ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സിന്റെ (ബിറ്റ്‌സ്) അന്താരാഷ്ട്ര ശാഖയായ ബിറ്റ്‌സ് പിലാനി ദുബായ് ശക്തമായ ഒരു പാരമ്പര്യത്തിലെ കണ്ണിയാണ്. ദുബായില്‍ എഞ്ചിനീയറിംഗ് പ്രോഗ്രാമുകള്‍ മാത്രം വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ സ്ഥാപനമാണിത്. ഏറ്റവും ഊര്‍ജസ്വലമായ ദുബായ് ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ബിറ്റ്‌സ് പിലാനിയില്‍ യുഎഇ, ജിസിസി, ഇന്ത്യ, ഫാര്‍ ഈസ്റ്റ്, ആഫ്രിക്ക, മറ്റ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി എഞ്ചിനീയര്‍മാര്‍ ഉണ്ട്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യാവസരമാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക https://www.bits-pilani.ac.in/dubai/