രക്തദാനം ഏറ്റവും വലിയ സാമൂഹിക സേവനം: ഹക്കീം കുന്നില്‍

13
ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസിയും കൈന്‍ഡ്‌നെസ് ബ്‌ളഡ് ഡോണേഷന്‍ ടീമും സഹകരിച്ച് ദേര നായിഫില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കാസര്‍കോട് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: രക്തദാനത്തിലൂടെ ഏറ്റവും വലിയ സാമൂഹിക സേവനമാണ് നിര്‍വഹിക്കുന്നതെന്നും രക്തദാനം ജീവന്‍ നിലനിര്‍ത്തലിന്റെ ഭാഗമാണെന്നും കാസര്‍കോട് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അഭിപ്രായപ്പെട്ടു. ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസിയും കൈന്‍ഡ്‌നസ് ബ്‌ളഡ് ഡോണേഷന്‍ ടീമും സഹകരിച്ച് ദേര നായിഫില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രക്തം ആവശ്യള്ള, നമ്മുടെ ആരുമല്ലാത്ത ആര്‍ക്കും സ്വയം സന്നദ്ധമായി മുന്നോട്ടു വന്ന് രക്തം നല്‍കലാകും നമ്മുടെ ജീവിതത്തില്‍ ചെയ്തു കൊടുക്കാനാകുന്ന ഏറ്റവും മഹത്തായ കാര്യം, കാരുണ്യവും. പുണ്യ റമദാനില്‍ പൊലും രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് പാവപ്പെട്ട രോഗികള്‍ക്ക് അത്താണിയാകുന്ന കെഎംസിസിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയവും അഭിനന്ദനാര്‍ഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹക്കീം കുന്നില്‍ ക്യാമ്പിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ദുബൈ-കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്കാല്‍, കെ.പി അബ്ബാസ് കളനാട്, ഹസൈനാര്‍ ബീജന്തടുക്ക, സലാം തട്ടാനാച്ചേരി, ദുബൈ-കാസര്‍കോട് ജില്ലാ എസ്‌കെഎസ്എസ്എഫ് പ്രസിഡന്റ് സിദ്ദീഖ് കനിയടുക്കം, ദുബൈ ഇന്‍കാസ് പ്രതിനിധികളായ നൗഷാദ് കന്യപ്പാടി, ഫിറോസ്, അയ്യൂബ്, കൈന്‍ഡ്‌നസ്സ് ബ്‌ളഡ് ഡോണേഷന്‍ ടീം ഭാരവാഹികളായ അന്‍വര്‍ വയനാട്, സിയാബ് തെരുവത്ത്, മണ്ഡലം ഭാരവാഹികളായ ഫൈസല്‍ പട്ടേല്‍, ഇബ്രാഹിം ബേരികെ, സൈഫുദ്ദീന്‍ മൊഗ്രാല്‍, യൂസുഫ് ഷേണി, മന്‍സൂര്‍ മര്‍ത്യ, കാസര്‍കോട് മുനിസിപ്പല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി, സലാം ചേരങ്കൈ, സാബിത് പി.സി നെല്ലിക്കട്ട, ഇര്‍ഷാദ് നെല്ലിക്കട്ട, ജാഫര്‍ കൊവ്വല്‍, ഇബ്രാഹിം കെ.കെ സംബന്ധിച്ചു. ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.