വേള്‍ഡ് ട്രേഡ് സെന്ററില്‍ റമദാന്‍ മേള: 80 ശതമാനം വരെ വിലക്കിഴിവ്, 250ലധികം ബ്രാന്റുകള്‍

ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാഹിര്‍ അബ്ദുല്‍ കരീം ജുല്‍ഫാര്‍ റമദാന്‍ മേള ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: കോണ്‍സെപ്റ്റ് ബിഗ് ബ്രാന്റ്‌സ് കാര്‍ണിവല്‍ (സിബിബിസി) റമദാന്‍ 2021 മേളക്ക് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. വമ്പന്‍ ഡീലുകള്‍, ഡിസ്‌കൗണ്ടുകള്‍, ഏറ്റവും കുറഞ്ഞ വില എന്നിവയാണ് ഈ മേളയുടെ സവിശേഷത. ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാഹിര്‍ അബ്ദുല്‍ കരീം ജുല്‍ഫാര്‍ കോണ്‍സെപ്റ്റ് ബ്രാന്റ്‌സ് ഗ്രൂപ് സ്ഥാപക ചെയര്‍മാന്‍ വിജയ് സംയാനിയുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ട്രേഡ് സെന്ററിലെ 7, 8 ഹാളുകളിലാണ് മേള നടക്കുന്നത്.
ഷോപ്പിംഗിന്റെ കേന്ദ്ര ഇടമായ സിബിബിസി ഏറ്റവും അനുപമമായ റമദാന്‍ ഷോപ്പിംഗ് അനുഭവമായിരിക്കുമെന്ന് സംയാനി പറഞ്ഞു. ഓരോ സിബിബിസിയിലും എന്തെങ്കിലും പുതിയത് നല്‍കാന്‍ തങ്ങള്‍ തയാറാവാറുണ്ടെന്നും റമദാന്റെ ഈ സവിശേഷ സാഹചര്യത്തില്‍ ഏറ്റവും മികച്ച റമദാന്‍ ഷോപ്പിംഗ് അനുഭവമായിരിക്കും ഇത്തവണത്തേതെന്നും അദ്ദേഹം അവകാശപ്പെട്ടു.
സുപ്രീം ഇറ്റാല്‍ഫിഗോ, ഫിലാ, ലകോസ്‌റ്റെ, മേരിപാസ്, അറേബ്യന്‍ ഊദ്, സികെ, ഗുഷി, ഡോള്‍സ് & ഗബ്ബാന, ജസ്റ്റ് കവല്ലി, മോണ്‍ട് ബ്‌ളാന്‍ക്, വെഴ്‌സേസ്, ബോസ്, പൊലീസ്, ഷോപാര്‍ഡ്, ടോം ഫോര്‍ഡ്, മെയ്ക് അപ് സ്റ്റുഡിയോ, ഡൈവേജ് തുടങ്ങിയ 250ലധികം ബ്രാന്റുകളാണ് സിബിബിസി റമദാന്‍ മേളയില്‍ ഭാഗഭാക്കാകുന്നത്.
വസ്ത്രങ്ങള്‍, ഷൂസ്, ബാഗുകള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, വാച്ചുകള്‍, സണ്‍ ഗ്‌ളാസുകള്‍ തുടങ്ങിയ 250ലധികം ഫാഷന്‍-ലൈഫ്‌സ്‌റ്റൈല്‍-ബ്യൂട്ടി ബ്രാന്റുകളും 80 ശതമാനം വരെ വിലക്കിഴിവില്‍ മേളയിലുണ്ട്.
ഏപ്രില്‍ 26 വരെയാണ് മേള. നിത്യേന ഉച്ച 12 മുതല്‍ രാത്രി 12 വരെയാണ് മേള നടക്കുന്നത്. മേള സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് -വാട്‌സാപ്പ്: +971 52 8212809. ഇമെയില്‍:  media@conceptbrands.net.