റിയാദ്: തൃശ്ശൂര്‍ ചേറ്റുവ പരേതരായ പുല്ലറകത്ത് മുഹമ്മദ് കോയ-അലീമു ദമ്പതികളുടെ മകന് അബ്ദുല്‍ വഹാബ് (43) റിയാദില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. മുറബ്ബ ലുലുവില്‍ ജീവനക്കാരനായിരുന്നു. നാടിലെത്തിച്ച മൃതദേഹം ഞായറാഴ്ച രാവിലെ 9 മണിക്ക് ചേറ്റുവ ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ മറവു ചെയ്യും. ഭാര്യ: നിഷിദ. മക്കള്‍: റീഹാന്, നഷ്വ ഫാത്തിമ.
സഹോദരങ്ങള്‍: അബ്ദുല്‍ കലാം, അബ്ദുല്‍ മാലിക്, മൈമൂന ജലീല്‍, റംല സത്താര്‍, ലൈല കലാം, സറീന മാലിക്.