ഹാമിദ് കോയമ്മ തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം

14

ദുബൈ: ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ നിര്യാണത്തില്‍ ദുബൈ കെഎംസിസി അനുശോചനം രേഖപ്പെടുത്തി. ദുബൈയിലെ മത പ്രബോധന രംഗത്ത് അനിഷേധ്യമായ പങ്കാണ് അദ്ദേഹം നിര്‍വഹിച്ചതെന്ന് അനുശോചന കുറിപ്പില്‍ ദുബൈ കെഎംസിസി നേതാക്കള്‍ അനുസ്മരിച്ചു. ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് ചെര്‍ക്കള, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ അരൂക്കുറ്റി, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, റഈസ് പി.വി, മുഹമ്മദ് പട്ടാമ്പി, ശുക്കൂര്‍.ആര്‍, യുസുഫ് മാസ്റ്റര്‍, അശ്‌റഫ് കൊടുങ്ങല്ലൂര്‍, ഫാറൂഖ് പട്ടിക്കര, കെ.പി.എ സലാം, മജീദ് മടക്കിമല, ഹസ്സന്‍ ചാലില്‍, ഒ.മൊയ്തു, നിസാമുദ്ദീന്‍ കൊല്ലം, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.