സൈതലവി കോറോത്തിന് മലപ്പുറത്തിന്റെ ആദരം

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാടണയുന്ന ദുബൈ-ഇടുക്കി ജില്ലാ കെഎംസിസി ജന.സെക്രട്ടറി സൈതലവി കോറോത്തിന് മലപ്പുറം ജില്ലാ കെഎംസിസിയുടെ ഉപഹാരം റാഷിദ് ബിന്‍ അസ്‌ലം സമര്‍പ്പിക്കുന്നു

ദുബൈ: പ്രവാസ ജീവിതം മതിയാക്കി നാടണയുന്ന ഇടുക്കി ജില്ലാ കെഎംസിസി ജന.സെക്രട്ടറിയും ദുബൈ കെഎംസിസിയിലെ നിറസാന്നിധ്യവുമായ സൈതലവി കോറോത്തിന് മലപ്പുറം ജില്ലാ കെഎംസിസി യാത്രയയപ്പ് നല്‍കി. സൈതലവി കോറോത്തിനുള്ള ഉപഹാരം റാഷിദ് ബിന്‍ അസ്‌ലം സമര്‍പ്പിച്ചു. ചടങ്ങില്‍ പി.കെ അന്‍വര്‍ നഹ, കെ.പി.എ സലാം, ചെമ്മുക്കന്‍ യാഹുയോന്‍, പി.വി നാസര്‍, സിദ്ദീഖ് കാലൊടി, ഒ.ടി സലാം, കരീം കാലടി, ജലീല്‍ കൊണ്ടോട്ടി, ഇ.ആര്‍ അലി മാസ്റ്റര്‍, മുജീബ് കോട്ടക്കല്‍, ബദറുദ്ദീന്‍ തറമ്മല്‍, എ.പി നൗഫല്‍, ഷമീം ചെറിയമുണ്ടം, ജൗഹര്‍ മൊറയൂര്‍, സൈനുദ്ദീന്‍ പൊന്നാനി, സാലി തിരൂരങ്ങാടി, നൗഷാദ് പറവണ്ണ, ഷാഫി കൊണ്ടോട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.