കെപി ഗ്രൂപ്പിന്റെ ഫോര്‍ സ്‌ക്വയര്‍ കഫേ ആന്റ് റെസ്‌റ്റോറന്റ് ടീകോമില്‍ പ്രവര്‍ത്തനമാരംഭിച്ചു

ടീകോം (ബര്‍ഷ ഹൈറ്റ്‌സ്) ഒയാസിസ് റെസിഡെന്‍സില്‍ ഫോര്‍ സ്‌ക്വയര്‍ കഫേ ആന്റ് റെസ്‌റ്റോറന്റ് ഉദ്ഘാടനം ദുബൈ പൊലീസ് മേധാവി ബ്രിഗേഡിയര്‍ അബ്ദുല്‍ ഖാദര്‍ അല്‍ബന്നായ് നിര്‍വഹിക്കുന്നു. ദുബൈ എകണോമിക് ഡിപാര്‍ട്‌മെന്റ് മാനേജര്‍ ഹസന്‍, അറബ് പ്രമുഖരായ ഹസ്സന്‍ ഇബ്രാഹിം അഹ്മദ് ഔകല്‍, മുഹമ്മദ് ഖമീസ് അതീഖ് ബിന്‍ ലാഹീജ് അല്‍നുഐമി, ദുബൈ ഔഖാഫ് ഇമാം കായക്കൊടി ഇബ്രാഹിം മുസ്‌ല്യാര്‍, കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ് തുടങ്ങിയവര്‍ സമീപം

അറബിക്, ഇന്ത്യന്‍, കോണ്‍ടിനെന്റല്‍ വിഭവങ്ങള്‍ മികച്ച ഷെഫുമാരാല്‍ താങ്ങാവുന്ന നിരക്കില്‍.

മതിയായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍. ഇഫ്താര്‍ വിഭവങ്ങളും ലഭ്യം

ദുബൈ: യുഎഇയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ കെപി ഗ്രൂപ്പിന് കീഴിലുള്ള ഫോര്‍ സ്‌ക്വയര്‍ റെസ്‌റ്റോറന്റിന്റെ പുതിയ ശാഖ ദുബൈ ടീകോമില്‍ പ്രവര്‍ത്തനമാരംഭിച്ചു. ടീകോം (ബര്‍ഷ ഹൈറ്റ്‌സ്) ഒയാസിസ് റെസിഡെന്‍സിലാണ് സിഗ്‌നേച്ചര്‍ ഹോട്ടലിന് എതിര്‍വശത്ത് മതിയായ പാര്‍ക്കിംഗ് സ്‌പേസുകളോടെ അത്യാധുനികമായി സജ്ജീകരിച്ച ഫോര്‍ സ്‌ക്വയര്‍ കഫേ ആന്റ് റെസ്‌റ്റോറന്റ് (മള്‍ട്ടി ക്യുസിന്‍) തുറന്നത്. ദുബൈ പൊലീസ് മേധാവി ബ്രിഗേഡിയര്‍ അബ്ദുല്‍ ഖാദര്‍ അല്‍ബന്നായ് ഉദ്ഘാടനം ചെയ്തു. ദുബൈ എകണോമിക് ഡിപാര്‍ട്‌മെന്റ് മാനേജര്‍ ഹസന്‍, അറബ് പ്രമുഖരായ ഹസ്സന്‍ ഇബ്രാഹിം അഹ്മദ് ഔകല്‍, മുഹമ്മദ് ഖമീസ് അതീഖ് ബിന്‍ ലാഹീജ് അല്‍നുഐമി, ദുബൈ ഔഖാഫ് ഇമാം കായക്കൊടി ഇബ്രാഹിം മുസ്‌ല്യാര്‍, കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. കെപി ഗ്രൂപ് ഡയറക്ടര്‍ കെ.പി ആഷിഖ്, സമീര്‍ പാലേരി, ഷമീര്‍ നാമത്ത്, വാഫി റഹ്മാന്‍ എന്നിവരും മറ്റു പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഇബ്രാഹിം മുസ്‌ല്യാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
ടീകോമിലെ തന്ത്രപ്രധാന സ്ഥലത്ത് ആരംഭിച്ച ഫോര്‍ സ്‌ക്വയറിന്റെ നാലാമത്തെ ശാഖയാണിത്. അതീവ രുചികരമായ അറബിക്, ഇന്ത്യന്‍, കോണ്‍ടിനെന്റല്‍ വിഭവങ്ങള്‍ താങ്ങാവുന്ന നിരക്കില്‍ മികച്ച ഷെഫുമാരാലാണ് ഇവിടെ തയാറാക്കുന്നത്. ടീകോം മേഖലയിലെ ഇത്തരത്തിലുള്ള ആദ്യ റെസ്‌റ്റോറന്റുമാണിത്. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് മതിയായ ഇരിപ്പിട സൗകര്യങ്ങളോടെ, ആകര്‍ഷക ആംബിയന്‍സിലാണ് റെസ്‌റ്റോറന്റ് സജ്ജമാക്കിയിരിക്കുന്നതെന്നും കെപി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ കെ.പി മുഹമ്മദ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഫോര്‍ സ്‌ക്വയര്‍ കഫേ ആന്റ് റെസ്‌റ്റോറന്റ് ഉദ്ഘാടന ചടങ്ങില്‍ അതിഥികള്‍ കേക്ക് മുറിക്കുന്നു

ബിസിനസിനോടൊപ്പം തന്നെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കി വരുന്നു കെപി ഗ്രൂപ്. ദാന ധര്‍മ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള പുണ്യ മാസമായ റമദാന്‍ ഒന്നിന്റെ തലേന്ന് തന്നെ ടീകോമിന്റെ ഹൃദയ ഭാഗത്ത് ഇത്തരമൊരു റെസ്‌റ്റോറന്റ് ആരംഭിക്കാനായതില്‍ ഏറെ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കോവിഡ് രൂക്ഷമായ കാലയളവില്‍ ഒട്ടേറെ മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കെപി ഗ്രൂപ്പിന് കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. കെപി ഗ്രൂപ്പില്‍ പര്‍ചേസ് മാനേജരായിരുന്ന സഹീര്‍ പാനൂര്‍ കോവിഡ് ബാധിച്ച് മരിച്ചപ്പോള്‍ അനാഥമായ ആ കുടുംബത്തെ ഗ്രൂപ്പിന് കീഴിലെ സൂപര്‍ മാര്‍ക്കറ്റില്‍ ഷെയര്‍ ഹോള്‍ഡര്‍മാരാക്കി മാറ്റാന്‍ കഴിഞ്ഞതും യുഎഇയിലും കേരളത്തിലും നടത്തുന്ന എണ്ണമറ്റ ചാരിറ്റി പ്രവര്‍ത്തനങ്ങളുമടക്കം ജനസമൂഹങ്ങളോട് ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നുവെന്നും പാര്‍കോ ഗ്രൂപ് ഡയറക്ടറും ദുബൈ-കോഴിക്കോട് ജില്ലാ കെഎംസിസി ജന.സെക്രട്ടറിയും ദുബൈ സിഎച്ച് സെന്റര്‍ ജന.സെക്രട്ടറിയുമായ കെ.പി മുഹമ്മദ് വിശദീകരിച്ചു. അത്തരം നല്ല പ്രവര്‍ത്തനങ്ങള്‍ ഭാവിയിലും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
16 വര്‍ഷം മുന്‍പ് യുഎഇയില്‍ സ്ഥാപിതമായ കെപി ഗ്രൂപ്പിന് കീഴില്‍ കെപി മാര്‍ട്ട് എന്ന പേരില്‍ 12 സൂപര്‍ മാര്‍ക്കറ്റുകളും ഫോര്‍ സ്‌ക്വയര്‍ എന്ന പേരില്‍ നാലു റെസ്‌റ്റോറന്റുകളും കൂടാതെ, കെപി ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ്, കെപി മൊബൈല്‍സ്, ഗ്രീന്‍ സോഫ്റ്റ് ടെക്‌നോളജീസ് (ഐടി സൊല്യൂഷന്‍സ്), ലൈഫ് ഫിറ്റ്‌നസ് ജിം, കെപി ചായ്, ഓഷ്യന്‍ ബേ ഷിപ് ചാനല്‍സ് (മറൈന്‍ എക്യുപ്‌മെന്റ് ട്രേഡിംഗ്) എന്നിവയും പ്രവര്‍ത്തിച്ചു വരുന്നു.
ടീകോമില്‍ പുതുതായി തുറന്ന ഫോര്‍ സ്‌ക്വയര്‍ റെസ്‌റ്റോറന്റില്‍ 35 ദിര്‍ഹം നിരക്കില്‍ സമ്പൂര്‍ണ ഇഫ്താര്‍ വിഭവങ്ങള്‍ ലഭ്യമാണ്. പ്രശസ്തമായ കോഫികളും ജ്യൂസ്, ഷവര്‍മ, അറബിക് വിഭവങ്ങളും കേരളീയ ഭക്ഷണ ഇനങ്ങളും ലഭിക്കുന്നതാണ്.

ഫോര്‍ സ്‌ക്വയര്‍ കഫേ ആന്റ് റെസ്‌റ്റോറന്റ് ടീം ഗ്രൂപ് എംഡിക്കും അതിഥികള്‍ക്കുമൊപ്പം