അര മില്യന്‍ ദിര്‍ഹം കാഷ് പ്രൈസ്: പുത്തന്‍ മെഗാ പ്രമോഷനുമായി സഫാരി ഹൈപര്‍ മാര്‍ക്കറ്റ്

ഷാര്‍ജ: വ്യത്യസ്തവും ആകര്‍ഷകവുമായ പ്രമോഷനുകള്‍ കൊണ്ട് പ്രവാസ ലോകത്ത് ജനകീയത സൃഷ്ടിച്ച യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ ഷാര്‍ജയിലെ സഫാരി ഹൈപര്‍ മാര്‍ക്കറ്റ് ‘വിന്‍ ഹാഫ് മില്യന്‍ ദിര്‍ഹംസ്’ (അഞ്ചു ലക്ഷം) കാഷ് പ്രൈസ് സമ്മാനം നല്‍കുന്ന പുതിയ മെഗാ പ്രമോഷന്‍ പ്രഖ്യാപിച്ചു. 5 ഓരോ നറുക്കെടുപ്പിലും ഒരു ലക്ഷം ദിര്‍ഹമാണ് കാഷ് പ്രൈസായി നല്‍കുന്നത്. 50,000 ദിര്‍ഹമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30,000 ദിര്‍ഹമും മൂന്നാം സമ്മാനം 20,000 ദിര്‍ഹമുമാണ്.
ഏപ്രില്‍ 1 മുതല്‍ നവംബര്‍ 8 വരെ നീളുന്ന മെഗാ പ്രമോഷന്‍ കാലയളവിലായി 5 ലക്ഷം ദിര്‍ഹമാണ് സമ്മാനമായി നല്‍കുക. മെയ് 17ന് ആദ്യ നറുക്കെടുപ്പ് നടക്കും. തുടര്‍ന്ന്, ജൂണ്‍ 28, ഓഗസ്റ്റ് 16, സെപ്തംബര്‍ 27, നവംബര്‍ 8 എന്നീ തീയതികളിലായി മറ്റു നറുക്കെടുപ്പുകളും നടക്കും.
സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ നിന്ന് 50 ദിര്‍ഹമിന് പര്‍ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ മുഖേനയുള്ള തെരഞ്ഞെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്.
ഉപയോക്താളെ ഏറെ ആകര്‍ഷിക്കുന്ന മികച്ച പ്രൊഡക്റ്റ് ഓഫറുകള്‍ക്ക് പുറമെ, 30 ടൊയോട്ട കൊറോള കാറുകള്‍, 1 കിലോ ഗോള്‍ഡ്, 15 ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍, ഹാഫ് മില്യന്‍ ദിര്‍ഹംസ്, 12 നിസ്സാന്‍ സണ്ണി കാറുകള്‍ തുടങ്ങിയ മെഗാ പ്രമോഷനുകളും ചുരുങ്ങിയ കാലയളവിനുള്ളില്‍ സഫാരിയില്‍ ഒരുക്കിക്കഴിഞ്ഞു.
ഉപയോക്താക്കള്‍ക്ക് മൂല്യവത്തായത് തിരിച്ചു നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇത്തരം പ്രമോഷനുകള്‍ സംഘടിപ്പിക്കുന്നതെന്നും മറ്റൊരു ഹൈപര്‍ മാര്‍ക്കറ്റിനും ഇത്രയും മികച്ച മൂല്യത്തോടെ നല്‍കാനാവാത്തത്ര വൈപുല്യവും പ്രാധാന്യവും സഫാരിയുടെ പ്രമോഷനുകള്‍ക്കുണ്ടെന്നും സഫാരി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു. സഫാരി സന്ദര്‍ശിക്കുന്ന ഉപയോക്താവിന് ഒരു പ്രമോഷനിലെങ്കിലും പങ്കാളിയാവാന്‍ സാധിക്കുമെന്ന രൂപത്തിലാണ് സഫാരി ഓഫറുകള്‍ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജയിലെ തന്നെ മികച്ച റമദാന്‍ ഓഫറുകള്‍ ഒരുക്കിയാണ് സഫാരി റമദാനെ വരവേല്‍ക്കുന്നത്. അതിന്റെ ഭാഗമായി കിച്ചന്‍ സാമഗ്രികള്‍ക്ക് വേണ്ടി മാത്രമായി ‘മൈ കിച്ചന്‍ പ്രമോഷ’നും സമ്മാന പദ്ധതിയും ഒരുക്കിയിട്ടുണ്ട്. രണ്ടാം നിലയില്‍ ഒരുക്കിയിട്ടുള്ള ഫര്‍ണിച്ചര്‍ വിഭാഗത്തില്‍ നൂറിലധികം സോഫ ഡിസൈനുകള്‍, അമ്പതിലധികം ബെഡ്‌റൂം ഡിസൈനുകള്‍, വ്യത്യസ്തമായ ഡൈനിംഗ് ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ വിപുലമായ കലക്ഷനുകള്‍ ഒരുക്കിയിട്ടുണ്ട്.