നഷ്ടമായത് പ്രവാസ ഭൂമിയിലെ ആത്മീയ പൈതൃകം

62

ദുബൈ: സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ നിര്യാണത്തിലൂടെ പ്രവാസ ഭൂമിയിലെ ആത്മീയ പൈതൃകത്തെയാണ് നഷ്ടമായതെന്ന് ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദീര്‍ഘ കാലത്തെ പ്രവാസ ഭൂമിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം മലയാളി സമൂഹത്തിനാകമാനം പ്രശാന്തിയുടെ പ്രഭ പരത്തുന്നതായിരുന്നു. ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ്, ദുബൈ കെഎംസിസി രക്ഷാധികാരി, മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ ഏറെക്കാലത്തെ നിറവ്യക്തിത്വം എന്നീ നിലകളിലെല്ലാം തിളക്കമാര്‍ന്ന തങ്ങളുടെ വേര്‍പ്പാട് പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണെന്നും കൂട്ടിച്ചേര്‍ത്തു.