‘ജന്നത്ത്’ പ്രിവ്യൂ ഷോ ഷാര്‍ജയില്‍ നടന്നു

40
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സണ്‍ 'ജന്നത്തി'ലെ കേന്ദ്ര കഥാപാത്രമായ റിദ അബ്ദുറഹീമിന് ഉപഹാരം നല്‍കുന്നു

ഷാര്‍ജ: ജാസ്മിന്‍ സമീര്‍ രചിച്ച ‘ജന്നത്ത്’ ആല്‍ബത്തിന്റെ പ്രിവ്യൂ ഷോ ഷാര്‍ജ ഓസ്‌കര്‍ സിനിമയില്‍ നടന്നു. സംവിധായകന്‍ ഗോകുല്‍ അയ്യന്തോള്‍, ഇന്‍കാസ് പ്രസിഡണ്ട് നാസര്‍ മഹ, കവി മംഗലത്ത് മുരളി, അബ്ദുറഹീം, റസിയ അബ്ദുറഹീം, കാമറാമാന്‍ അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജന്നത്തിലെ ഗാനം റിദ അബ്ദു റഹീം ആലപിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സണ്‍ ‘ജന്നത്തി’ലെ കേന്ദ്ര കഥാപാത്രമായ റിദ അബ്ദുറഹീമിന് ഉപഹാരം നല്‍കി. യുഎഇയിലെ എഴുത്തുകാരും ‘ജന്നത്തി’ലെ അഭിനേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. നോവലിസ്റ്റ് വെള്ളിയോടന്‍ അവതാരകനായിരുന്നു.
എമിറേറ്റ്‌സ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജോഷി, അജ്മാന്‍ അല്‍അമീര്‍ സ്‌കൂള്‍ അക്കാദമിക് കോഓര്‍ഡിനേറ്റര്‍ സൈഫുദ്ദീന്‍, ഷാര്‍ജ സഫാരി ഗ്രൂപ് മാര്‍ക്കറ്റിംഗ് മാനേജര്‍ സ്വവ്വാബ് അലി,
ജ്യോതി ജോഷി (ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍), സിബി (അല്‍അമീര്‍ സ്‌കൂള്‍), എഴുത്തുകാരായ വൈ.എ സാജിദ, സിറാജ് നായര്‍, ‘ജന്നത്തി’ലെ അഭിനേത്രി വൈഗ ശരത്, അഭി വെങ്ങര (യുബിഎല്‍ ചാനല്‍) എന്നിവരും ചടങ്ങില്‍ സംസാരിച്ചു.