ജാസ്മിന്‍ സമീറിന്റെ ആല്‍ബം ‘ജന്നത്ത്’ സംവിധായകന്‍ ലാല്‍ ജോസ് പ്രകാശനം ചെയ്തു

എഴുത്തുകാരി ജാസ്മിന്‍ സമീര്‍ രചിച്ച ഡിവോഷണല്‍ വീഡിയോ ആല്‍ബം 'ജന്നത്ത്' പ്രകാശനം ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് നാസര്‍ അല്‍മഹക്ക് നല്‍കി നിര്‍വഹിച്ചപ്പോള്‍. ജാസ്മിന്‍ സമീര്‍, ഗോകുല്‍ അയ്യന്തോള്‍, റിദ അബ്ദുല്‍ റഹീം, വൈഗ ശരത് സമീപം

ഷാര്‍ജ: എഴുത്തുകാരി ജാസ്മിന്‍ സമീര്‍ രചിച്ച ഡിവോഷണല്‍ വീഡിയോ ആല്‍ബം ‘ജന്നത്ത്’ പ്രകാശനം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് വേള്‍ഡ് മലയാളി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് നാസര്‍ അല്‍മഹക്ക് നല്‍കി നിര്‍വഹിച്ചു. ജാസ്മിന്‍ സമീറിനൊപ്പം ഗോകുല്‍ അയ്യന്തോള്‍, റിദ അബ്ദുല്‍ റഹീം, വൈഗ ശരത് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
പ്രമുഖ സംഗീത സംവിധായകന്‍ കെ.വി അബൂട്ടി മാഷ് സംഗീതം നിര്‍വഹിച്ച ഈ ആല്‍ബത്തില്‍ പാടിയിരിക്കുന്നത് അനുശ്രീ അനില്‍ കുമാര്‍ ആണ്. സംവിധാനം ഗോകുല്‍ അയ്യന്തോള്‍. കാമറ: അബ്ദുല്ലത്തീഫ്. സൗണ്ട് റെക്കോര്‍ഡിംഗ്: ശിഹാബ് ആവാസ് (ആവാസ് സ്റ്റുഡിയോ മഞ്ചേരി). അന്ധയായ പെണ്‍കുട്ടി റിദാ അബ്ദുല്‍ റഹീം ആല്‍ബത്തില്‍ പ്രത്യേക റോളില്‍ അഭിനയിച്ചിരിക്കുന്നു.