കല്യാണ്‍ സില്‍ക്‌സിന്റെ ദുബൈയിലെ ഏറ്റവും വലിയ ഷോറൂമിന് ഖിസൈസില്‍ സമാരംഭം

34
കല്യാണ്‍ സില്‍ക്‌സിന്റെ 31ാമത് ഷോറൂം ദുബൈ ഖിസൈസില്‍ അഹമ്മദ് മൂസ ഹസന്‍ മുഹമ്മദ് അല്‍ബലൂഷി ഉദ്ഘാടനം ചെയ്യുന്നു. ഉണ്ണി മേനോന്‍, വി.ഒ സെബാസ്റ്റിയന്‍, ആന്റണി, ഫ്‌ളോറ ഹസ്സന്‍, ധനില്‍ കല്ലാട്ട് സമീപം

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സില്‍ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്‌സിന്റെ ദുബൈയിലെ ഏറ്റവും വലിയ ഷോറൂം ഖിസൈസില്‍ ഉദ്ഘാടനം ചെയ്തു. ദമസ്‌കസ് സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഈ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് അഹമ്മദ് മൂസ ഹസ്സന്‍ മുഹമ്മദ് അല്‍ബലൂഷിയാണ്. സാല്‍പ & മേനോന്‍ മാനേജിംഗ് ഡയറക്ടര്‍ ഉണ്ണി മേനോന്‍ ഭദ്രദീപം തെളിയിച്ചു. അരീക്ക ജനറല്‍ ട്രേഡിംഗ് എല്‍എല്‍സി ചെയര്‍മാന്‍ വി.ഒ സെബാസ്റ്റ്യന്‍ ആദ്യ വില്‍പന നടത്തി. ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ ആന്റണി, ഫ്‌ളോറ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഹസ്സന്‍, കല്യാണ്‍ സില്‍ക്‌സ് യുഎഇ റീജ്യണല്‍ മാനേജര്‍ ധനില്‍ കല്ലാട്ട് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗള്‍ഫ് മേഖലയിലെ കല്യാണ്‍ സില്‍ക്‌സിന്റെ ആറാമത്തേതും ഏറ്റവും വലുതുമായ ഷോറൂമുമാണ് ഖിസൈസില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. കറാമ, മീനാ ബസാര്‍, ഷാര്‍ജ, അബുദാബി, മസ്‌ക്ത്ത് എന്നിവിടങ്ങളിലാണ് കല്യാണ്‍ സില്‍ക്‌സിന്റെ മറ്റ് അന്താരാഷ്ട്ര ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.
”കല്യാണ്‍ സില്‍ക്‌സിന്റെ പുതിയ ഷോറൂമിന് ഖിസൈസിലുള്ള മലയാളികള്‍ നല്‍കിയ സ്വീകാര്യതയും സ്‌നേഹവും വളരെ വലുതാണ്. അവര്‍ നല്‍കിയ പിന്തുണ ഞങ്ങള്‍ക്ക് ഗള്‍ഫ് മേഖലയില്‍ ഇനിയും കൂടുതല്‍ ഷോറൂമുകള്‍ തുടങ്ങാന്‍ പ്രചോദനം നല്‍കുന്നു. ഖിസൈസ് ഷോറൂമിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോട് കൂടി പ്രവാസി മലയാളികള്‍ക്ക് മികച്ച സേവനം നല്‍കാനും ഫാഷന്റെ ലോകത്തെ പുത്തന്‍ ആശയങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അവതരിപ്പിക്കാനും ഞങ്ങള്‍ക്ക് സാധിക്കും” -കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമന്‍ പറഞ്ഞു.
ഒട്ടേറെ സവിശേഷതകളുമായാണ് കല്യാണ്‍ സില്‍ക്‌സിന്റെ ഖിസൈസ് ഷോറൂം ഉപയോക്താക്കളുടെ മുന്നിലെത്തുന്നത്. വലുപ്പവും വൈവിധ്യവുമാണ് അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ദുബൈയിലെ കല്യാണ്‍ സില്‍ക്‌സിന്റെ ഏറ്റവും വലിയ വിപണന കേന്ദ്രമായ ഖിസൈസ് ഷോറൂമില്‍ വിശാലമായ ഒരു ഫ്‌ളോറില്‍ ആധുനിക ഷോപ്പിംഗ് രീതിയിലുള്ള ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
സ്വന്തം തറികളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത പട്ടിന്റെ കലക്ഷനുകളാണ് കല്യാണ്‍ സില്‍ക്‌സിന്റെ ഖിസൈസ് ഷോറൂമില്‍ ഉപയേഭാക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഇന്ത്യന്‍ വിപണിയില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച 7 വണ്ടേഴ്‌സ് ഇന്‍ സില്‍ക്, സൂപര്‍ ഫെതര്‍ലൈറ്റ് സാരീസ്, സ്‌പെഷ്യല്‍ ബനാറസ് സീരീസ് എന്നിവക്ക് പുറമെ പാര്‍ട്ടി വെയര്‍ സാരീസ്, ഡെയ്‌ലി വെയര്‍ സാരീസ്, എത്‌നിക് വെയര്‍ സാരീസ് എന്നിവയുടെ ഏറ്റവും പുതിയ ശ്രേണികളും പുതിയ ഷോറൂമിന്റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്. ലേഡീസ് വെയറിലുമുണ്ട് ഒട്ടേറെ പുതുമകളും വിസ്മയങ്ങളും. കുര്‍ത്തി, ചുരിദാര്‍, ചുരിദാര്‍മെറ്റീരിയല്‍സ്, ലാച്ച, ലെഹന്‍ഗാ, സല്‍വാര്‍ സ്യൂട്ട്‌സ് എന്നിവയുടെ വലിയ കലക്ഷനുകളാണ് ഉപയോക്താക്കളുടെ മുന്‍പില്‍ അവതരിപ്പിക്കപ്പെടുന്നത്. കല്യാണ്‍ സില്‍ക്‌സിന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസുകളില്‍ രൂപകല്പന ചെയ്ത മെന്‍സ് വെയര്‍ കലക്ഷനുകളാണ് മറ്റൊരു സവിശേഷത. കാഷ്വല്‍സ്, ഫോര്‍മല്‍സ്, സെമി കാഷ്വല്‍സ്,
ഇന്‍ഡോ വെസ്റ്റേണ്‍, ഔട്ട്‌ഡോര്‍ വെയര്‍ എന്നീ വിഭാഗങ്ങളിലായാണ് മെന്‍സ് വെയര്‍ ശ്രേണികള്‍ തയാറാക്കപ്പെട്ടിരിക്കുന്നത്. കിഡ്‌സ് വെയറിലെയും വലിയ കലക്ഷനുകളാണ് കല്യാണ്‍ സില്‍ക്‌സ് ഖിസൈസിനായി ഒരുക്കിവെച്ചിരിക്കുന്നത്. ഇതിനെല്ലാം പുറമെ, റമദാന്‍ കലക്ഷനുകളും ഈ ഷോറൂമിന്റെ ഭാഗമാകും. കശ്മീരി കുര്‍ത്തീസ്, ലക്‌നൗവി ലാച്ചാസ്, ഹൈദരാബാദി സല്‍വാ4 സ്യൂട്ട്‌സ്, അറബിക് സ്‌റ്റൈല്‍ എത്‌നിക് വെയര്‍, സ്‌പെഷ്യല്‍ സ്റ്റോണ്‍ വര്‍ക് ഡിസൈനര്‍ സാരീസ് എന്നിവ ഉള്‍പ്പെടുന്ന മെഹ്ഫില്‍ കലക്ഷന്‍ ഈ ഉത്സവ കാലത്തേക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ളതാണ്. ഇവയെല്ലാം ഇന്ത്യയിലെ കല്യാണ്‍ സില്‍ക്‌സ് ഷോറൂമുകളില്‍ ലഭിക്കുന്ന അതേ കുറഞ്ഞ വിലയിലാണ് ഖിസൈസിലും ലഭിക്കുന്നത്.
”റമദാന്‍ പ്രമാണിച്ച് യുഎഇയിലുള്ള കല്യാണ്‍ സില്‍ക്‌സിന്റെ ആറ് ഷോറൂമുകളിലും ഏറ്റവും പുതിയ റമദാന്‍ കലക്ഷനുകളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ ശ്രേണിയിലെ പുതിയ എഡിഷനുകളും കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമുകളിലൂടെ ലഭ്യമാക്കപ്പെടും” -ടി.എസ് പട്ടാഭിരാമന്‍ കൂട്ടിച്ചേര്‍ത്തു.