കോയമ്മ തങ്ങള്‍ സഹൃദം കൊണ്ട് ജീവിതത്തെ ധന്യമാക്കിയ മഹാ മനുഷ്യന്‍: എ.പി അബ്ദുസ്സമദ്

97

ദുബൈ: ജീവിതത്തെ സൗഹൃദം കൊണ്ട് ധന്യമാക്കിയ മഹാ വ്യക്തിയായിരുന്നു സയ്യിദ് ഹാമിദ് കോയ തങ്ങളെന്ന് യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് എ.പി അബ്ദുസ്സമദ് പത്രക്കുറിപ്പില്‍ പറഞ്ഞു. എന്നും പ്രവാസികളോടൊപ്പം നിന്ന് വ്യത്യസ്ത സംഘടനകളോട് ആശയപരമായ അഭിപ്രായ വ്യാത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാവരോടും ഹൃദയ ബന്ധം കാത്ത് സൂക്ഷിച്ചു പോരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതിനുള്ള വലിയ ഉദാഹരണമാണ് എയിം (അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്‌ലിംസ്). പ്രത്യേകിച്ചും, ഇന്ത്യന്‍ ഇസ്‌ലാഹി സെന്റുറുമായി വളരെ നല്ല ആത്മ ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ”സുഹൃദ് വൃത്തത്തില്‍ നിന്ന് നികത്താന്‍ പറ്റാത്ത വിടവാണ് അദ്ദേഹത്തിന്റെ മരണം എന്നില്‍ ഉളവാക്കിയിക്കിട്ടുള്ളത്. എന്റെ കുടുംബത്തില്‍ നടക്കുന്ന എല്ലാ പരിപാടികളിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം പ്രകടമായിരുന്നു.
ദുബൈയിലെ മത-സാമൂഹിക രംഗങ്ങളില്‍ നാല് പതിറ്റാണ്ടോളം സേവനങ്ങള്‍ ചെയ്ത അദ്ദേഹം നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശ നിര്‍ദേശകനായിരുന്നു. അദ്ദേഹത്തിന്റെ മരണം മുസ്‌ലിം കൈരളിക്ക് നികത്താനാവാത്ത നഷ്ടമാണ്” -എ.പി അബ്ദസ്സമദ് കൂട്ടിച്ചേര്‍ത്തു.