എം.എ യൂസഫലി അബുദാബിയിലെത്തി

10
ലുലു ഗ്രൂപ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണികേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നു

ദുബൈ: വ്യവസായി എം.എ യൂസഫലി കൂടുതല്‍ മികച്ച പരിചരണത്തിന് അബുദാബിയില്‍ എത്തിയതായി ലുലു ഗ്രൂപ അറിയിച്ചു. കൊച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് അബുദാബിയില്‍ എത്തിച്ചതെന്ന് ലുലു ഗ്രൂപ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്യൂണികേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യൂസഫലി പൂര്‍ണ ആരോഗ്യവാനാണ്. ഒരാഴ്ചത്തെ വിശ്രമത്തിലാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയുണ്ടെന്നും ലുലു ഗ്രൂപ് അറിയിച്ചു.