താനൂരില്‍ പി.കെ ഫിറോസിന് ചരിത്ര ഭൂരിപക്ഷം നല്‍കാന്‍ പ്രചരണം സജീവം

താനൂര്‍ മണ്ഡലം ഗ്‌ളോബല്‍ കെഎംസിസി വാഹന പ്രചാരണ ജാഥ

താനൂര്‍: താനൂര്‍ മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി പി.കെ ഫിറോസിനെ മണ്ഡലത്തില്‍ നിന്ന് ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ താനൂര്‍ മണ്ഡലം ഗ്‌ളോബല്‍ കെഎംസിസിയും പ്രചാരണ രംഗത്ത്. മണ്ഡലം ഗ്‌ളോബല്‍ കെഎംസിസി വാഹന പ്രചാരണ ജാഥ നടത്തി. ഒഴൂര്‍ പഞ്ചായത്തില്‍ നിന്നും മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ രത്‌നാകര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത പ്രചാരണ ജാഥ വിവിധ പഞ്ചായത്തുകളില്‍ പര്യടനം നടത്തി ഏപ്രില്‍ 4ന് ചെറിയമുണ്ടത്ത് സമാപിക്കും.