ഭക്തി സാന്ദ്രമായ പ്രാര്‍ത്ഥനാ സദസ്സില്‍ ഹാമിദ് കോയമ്മ തങ്ങളെ സ്മരിച്ച് ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി

ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് മര്‍ഹൂം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ക്ക് വേണ്ടി ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ഒരുക്കിയ പ്രാര്‍ത്ഥനാ സദസ്സില്‍ നിന്ന്

ദുബൈ: കഴിഞ്ഞ ദിവസം അന്തരിച്ച ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ക്ക് വേണ്ടി ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി പ്രാര്‍ത്ഥനാ സദസ്സും അനുശോചന സംഗമവും സംഘടിപ്പിച്ചു.
യുഎഇ മലയാളി സമൂഹത്തിനാകമാനം പ്രശാന്തിയുടെ പ്രഭ ചൊരിഞ്ഞ് അഭിമാനകരമായ ആത്മീയ നേതൃത്വം നല്‍കി സര്‍വ ശക്തന്റെ സന്നിധിയിലേക്ക് യാത്രയായ ഹാമിദ് കോയമ്മ തങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനാ സദസ്സിന് പ്രമുഖ പണ്ഡിതന്മാരായ ത്വയ്യിബ് ഫൈസി, സിംസാറുല്‍ ഹഖ് ഹുദവി എന്നിവര്‍ നേതൃത്വം നല്‍കി. വെര്‍ച്വല്‍ പ്രോഗ്രാമിലൂടെ നിരവധി പേര്‍ ഭക്തി സാന്ദ്രമായ പ്രാര്‍ത്ഥനാ സദസ്സില്‍ പങ്കാളികളായി. ചടങ്ങില്‍ ചെമ്മുക്കന്‍ യാഹു മോന്‍ അധ്യക്ഷത വഹിച്ചു. യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, സംസ്ഥാന ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, സെക്രട്ടറിമാരായ അഡ്വ. സാജിദ് അബൂബക്കര്‍, കെ.പി.എ സലാം,
അനുശോചന സന്ദേശങ്ങള്‍ നല്‍കി. പി.വി നാസര്‍, സിദ്ദീഖ് കാലൊടി, ഹംസ ഹാജി മാട്ടുമ്മല്‍, അബൂബക്കര്‍ ബി.പി അങ്ങാടി, ഷറഫുദ്ദീന്‍ ഹുദവി, അന്‍വറുള്ള ഹുദവി, ഒ.ടി സലാം, ജലീല്‍ കൊണ്ടോട്ടി, ഷക്കീര്‍ പാലത്തിങ്ങല്‍, ഇ.ആര്‍ അലി മാസ്റ്റര്‍, എ.പി നൗഫല്‍, ബദറുദ്ദീന്‍ തറമ്മല്‍, ഫക്രുദ്ദീന്‍ മാറാക്കര, സൈനുദ്ദീന്‍ പൊന്നാനി, നാസര്‍ കുറുമ്പത്തൂര്‍, ഷിഹാബ് ഏറനാട്, അബ്ദുല്‍ സലാം പരി, ജൗഹര്‍ മൊറയൂര്‍, ഫൈസല്‍ തെന്നല, ഇബ്രാഹിം കുട്ടി തിരൂര്‍ തടങ്ങിയവര്‍ സംബന്ധിച്ചു. കരീം കാലടി സ്വാഗതവും മുജീബ് കോട്ടക്കല്‍ നന്ദിയും പറഞ്ഞു.