റമദാന്‍ റിലീഫ് ഭക്ഷണ കിറ്റുകളുടെ വിതരണത്തിന് തുടക്കം

കെഎംസിസി റമദാന്‍ റിലീഫ് ഭാഗമായി തുടക്കം കുറിച്ച ഭക്ഷണ കിറ്റ് വിതരണത്തിന്റെ ദുബൈ-മലപ്പുറം ജില്ലാ തല വിതരണോദ്ഘാടനം യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, റാഷിദ് ബിന്‍ അസ്‌ലം എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചപ്പോള്‍

ദുബൈ: കോവിഡ് 19 സാഹചര്യത്തില്‍ ഭക്ഷണത്തിന് പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് ദുബൈ കെഎംസിസി റമദാന്‍ റിലീഫ് ഭാഗമായി തുടക്കം കുറിച്ച ഭക്ഷണ കിറ്റ് വിതരണം മലപ്പുറം ജില്ലാ കെഎംസിസി അര്‍ഹതപ്പെട്ടവരിലേക്ക് എത്തിച്ചു തുടങ്ങി. ജില്ലാ തല വിതരണോദ്ഘാടനം യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, റാഷിദ് ബിന്‍ അസ്‌ലം എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മണ്ഡലം കമ്മിറ്റികള്‍ കണ്ടെത്തിയ അര്‍ഹതപ്പെട്ടവര്‍ക്കായി 100 കിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. വരും ദിനങ്ങളില്‍ കൂടുതല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൂടുതല്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതാണ്. ചടങ്ങില്‍ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ചു. കെ.പി.എ സലാം, സിദ്ദീഖ് കാലൊടി, ജലീല്‍ കൊണ്ടോട്ടി, ഒ.ടി സലാം, കരീം കാലടി, മുജീബ് കോട്ടക്കല്‍, ബദറുദ്ദീന്‍ തറമ്മല്‍, എ.പി നൗഫല്‍, ഷമീം ചെറിയമുണ്ടം, ജൗഹര്‍ മൊറയൂര്‍, സൈനുദ്ദീന്‍ പൊന്നാനി തുടങ്ങിയവര്‍ സംബന്ധിച്ചു. പി.വി നാസര്‍ സ്വാഗതവും സിദ്ദീഖ് കാലൊടി നന്ദിയും പറഞ്ഞു.